Quantcast

തമിഴ്നാടിന്‍റെ ഗോള്‍ വല നിറച്ച് കേരളം; ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൌണ്ടില്‍

തമിഴ്നാടിനെ ആറു ഗോളിനു തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ റൌണ്ടിലെത്തിയത്

MediaOne Logo

Web Desk

  • Published:

    9 Nov 2019 6:21 PM IST

തമിഴ്നാടിന്‍റെ  ഗോള്‍ വല നിറച്ച് കേരളം; ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൌണ്ടില്‍
X

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൌണ്ടില്‍. ഫൈനല്‍ റൌണ്ട് പ്രവേശനത്തിന് വെറും സമനില മാത്രം മതിയായിരുന്നു കേരളത്തിന്. പക്ഷേ തമിഴ്നാടിന്‍റെ ഗോള്‍ വല നിറച്ചാണ് കേരളം ഫൈനല്‍ റൌണ്ടിലേക്ക് ടിക്കറ്റെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്നാടിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു വിടുകയായിരുന്നു കേരളം. സന്ദര്‍ശകരെ ആറു ഗോളിന് നിലംപരിശാക്കിയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മുഴുവന്‍ സമയവും കേരളം മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്‍റെ ലീഡ് നേടിയിരുന്നു.

24ആം മിനുട്ടില്‍ വിഷ്ണുവാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 33ആം മിനുട്ടില്‍ ജിതിന്‍ കേരളത്തിനായി ലീഡുയര്‍ത്തി. 42ആം മിനുട്ടില്‍ ജിതിന്‍റെ വക പിന്നെയും വന്നു കേരളത്തിനായി ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്‍റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായ്.

കഴിഞ്ഞ സീസണില്‍ ആദ്യ റൌണ്ടില്‍ പുറത്തായ കേരളത്തിന്‍റെ തകര്‍പ്പന്‍ തിരിച്ചു വരവാണ് ഈ വര്‍ഷം കാണാന്‍ സാധിക്കുന്നത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ചു ഗോളിനു പരാജയപ്പെടുത്തിയാണ് കേരളം വരവറിയിച്ചത്.

TAGS :

Next Story