ഐ ലീഗ് ഡി സ്പോര്‍ടില്‍ കാണാം; മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു
ഐ-ലീഗിന്റെ പതിമൂന്നാം പതിപ്പ് നവംബർ 30 ന് ആരംഭിക്കും. മൊത്തം 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക.

ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അടുത്ത മൂന്നു സീസണുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡി സ്പോര്‍ട് സ്വന്തമാക്കി. ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഡി സ്പോര്‍ടുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. 2019-20 സീസണ്‍ മുതലായിരിക്കും ഡി സ്പോര്‍ടില്‍ ഐ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാന്‍ കഴിയുക.
ഐ-ലീഗിന്റെ പതിമൂന്നാം പതിപ്പ് നവംബർ 30 ന് ആരംഭിക്കും. മൊത്തം 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക. 110 മത്സരങ്ങളാണ് സീസണിലുണ്ടാകുക. ഡിസ്‌പോർട്ടിൽ പ്രക്ഷേപണത്തിനായി തത്സമയ കവറേജിന്റെ ഫീഡ് നിർമ്മിക്കുന്നതിന് അയർലണ്ട് ആസ്ഥാനമായുള്ള കമ്പനിയായ ഇൻസ്റ്റാറ്റ് ലിമിറ്റഡുമായി എ.ഐ.എഫ്.എഫ് മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു കഴിഞ്ഞു. എട്ട് ക്യാമറകളാണ് ചിത്രീകരണത്തിനായി ഉപയോഗിക്കുക. ഐ.എസ്.എല്ലിനെ വെല്ലുന്ന തരത്തില്‍ സംപ്രേക്ഷണം നടത്താനാണ് ഡി സ്പോര്‍ട് ഒരുങ്ങുന്നത്.
Next Story
Adjust Story Font
16

