യൂറോപ്പില്‍ ഗോള്‍ മഴ, എതിരാളികളെ ഗോളില്‍ മുക്കി ഇറ്റലിയും സ്‌പെയിനും സ്വിറ്റ്‌സര്‍ലണ്ടും
ഇറ്റലി 9 -1 അര്‍മേനിയ, സ്‌പെയിന്‍ 5-0 റുമാനിയ, സ്വിറ്റ്‌സര്‍ലണ്ട് 6-1 ജിബ്രാള്‍ട്ടര്‍...

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏകപക്ഷീയ ജയങ്ങളോടെ ഇറ്റലിയും സ്‌പെയിനും സ്വിറ്റ്‌സര്‍ലണ്ടും. സ്‌പെയിന്‍ റുമാനിയയെയും(5-0), സ്വിറ്റ്‌സര്‍ലണ്ട് ജിബ്രാള്‍ട്ടറിനേയും(6-1) തോല്‍പിച്ചപ്പോള്‍ ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരെ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇറ്റലി അര്‍മേനിയക്കെതിരെ(9-1) കുറിച്ചത്.
ഇറ്റലിക്കായി രണ്ടാം ഗോള്‍ നേടിയ നിക്കോളോ സോനിയോലോയുടെ ആഘോഷം ഇറ്റാലിയന്‍ നഗരമായ പലേര്‍മോയില്‍ നടന്ന യൂറോ യോഗ്യതാ മത്സരം അസൂറികളുടെ പടയോട്ടത്തിനാണ് സാക്ഷിയായത്. അര്‍മേനിയയെ 9-1നായിരുന്നു ഗ്രൂപ് ജെയിലെ മത്സരത്തില്‍ ഇറ്റലി തോല്‍പിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ തന്നെ ഇറ്റലി യോഗ്യത ഉറപ്പിച്ചിരുന്നു. ഏഴ് താരങ്ങള്‍ ഇറ്റലിക്കുവേണ്ടി ഗോളുകള്‍ അടിച്ചു. സിറോ ഇമ്മൊബൈലും നികോളോ സാനിയോളോയുമാണ് ഇരട്ട ഗോളുകള്‍ നേടിയത്. ഇതോടെ യോഗ്യതയില്‍ പത്തില്‍ പത്തും ജയിച്ചാണ് ഇറ്റലി യൂറോക്ക് എത്തുക.
യൂറോ കപ്പ് യോഗ്യതയുടെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഒമ്പത് ഗോളുകളോ അതിലേറെയോ നാല് ടീമുകള്‍ മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ. ഇതില്‍തന്നെ 13-0ത്തിന് സാന്‍ മറിനോയെ ജര്‍മ്മനി തോല്‍പിച്ചതാണ് ഏറ്റവും ഏകപക്ഷീയമായ മത്സരം. 2008ലെ യൂറോ കപ്പ് യോഗ്യതക്കായി 2006 സെപ്തംബറിലായിരുന്നു ഈ റെക്കോഡ് പ്രകടനം.
ഇരട്ടഗോള്‍ നേടിയ ജെറാര്‍ഡ് മൊറേനോയൂറോ കപ്പിലെ ഫേവറിറ്റുകളെന്ന സ്ഥാനം ഒരിക്കല്‍കൂടി ഉറപ്പിക്കുന്നതായിരുന്നു സ്‌പെയിനിന്റെ പ്രകടനം. മാഡ്രിഡില്‍ അവര്‍ റൊമാനിയയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ജെറാര്‍ഡ് മൊറേനോ ആദ്യപകുതിയില്‍ പത്ത് മിനുറ്റിനിടെ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ കളി തുടങ്ങി ഫാബിയാന്‍ റൂയിസിലൂടെയായിരുന്നു സ്‌പെയിന്റെ ആദ്യ ഗോള്‍
ജിബ്രാള്‍ട്ടറിനെ 6-1 തോല്‍പിച്ചാണ് സ്വിറ്റ്‌സര്‍ലാണ്ട് യൂറോ കപ്പിന് യോഗ്യത നേടിയത്. ഫറോസ് ദ്വീപുകളെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് സ്വീഡന്‍ യൂറോ യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചു. സ്‌പെയിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സ്വീഡന്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
മറ്റു മത്സര ഫലങ്ങള്‍ - ഫ്രാന്‍സ് അല്‍ബേനിയ(2-0), ഐസ്‌ലന്റ് മോള്‍ഡോവ(2-1), തുര്‍ക്കി അന്‍ഡോറ(2-0), ബോസ്‌നിയ ആന്റ് ഹെര്‍സെഗോവ്‌നിയ - ലിച്ച്‌റ്റെന്‍സ്‌റ്റെയിന്‍(3-0), ഗ്രീസ് ഫിന്‍ലാന്റ്(2-1), നോര്‍വെ മാള്‍ട്ട(2-1),
ഇന്നലെ നടന്ന യോഗ്യതാ മത്സരങ്ങളിലൂടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി സ്വിറ്റ്‌സര്‍ലണ്ടും അതേ ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പായി ഡെന്മാര്‍ക്കും യൂറോ കപ്പിന് യോഗ്യത നേടി. ആകെ 24 ടീമുകള്‍ മത്സരിക്കുന്ന യൂറോ കപ്പില്‍ ഇതുവരെ 19 ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്.
യൂറോ യോഗ്യത നേടിയ ടീമുകള്‍ - ബെല്‍ജിയം, ഇറ്റലി, റഷ്യ, പോളണ്ട്, ഉക്രൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, തുര്‍ക്കി, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലാന്റ്, സ്വീഡന്‍, ക്രൊയേഷ്യ, ആസ്ട്രിയ, നെതര്‍ലാണ്ട്‌സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാണ്ട്, ഡെന്മാര്‍ക്ക്.
Adjust Story Font
16

