Quantcast

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല

MediaOne Logo

Web Desk

  • Published:

    19 Nov 2019 10:40 PM IST

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ
X

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. ഇന്ത്യ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 33ാം മിനിറ്റിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാനിനായി വലകുലുക്കിയത്. യോഗ്യത മത്സരത്തിൽ ഒരു കളി പോലും ജയിക്കാനാവാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഇതോടെ ഏറെക്കുറെ അവസാനിച്ചു.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ പ്രണോയ് ഹാൽദാറും ആദിൽ ഖാനും മഞ്ഞകാർഡ് ലഭിച്ചു.

ഗ്രൂപ്പില്‍ നാല് കളിയില്‍നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ബലത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ (1-1) സമനിലയോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ കളിയിലും അവസാന നിമിഷം വരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ഇന്ത്യ ഇഞ്ചുറി ടൈമില്‍ ആദില്‍ഖാന്‍ നേടി ഗോളിലൂടെയാണ് സമനില നേടിയത്. ശക്തരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത് മാത്രമാണ് ഇന്ത്യയുടെ എടുത്തു പറയാവുന്ന നേട്ടം.

TAGS :

Next Story