Quantcast

ബ്രസീലിന് ആധികാരിക ജയം, ജപ്പാനെ മുക്കി വെനസ്വേല

സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഫിലിപ്പെ കുടീനോയാണ് ബ്രസീലിനായി തിളങ്ങിയത്.

MediaOne Logo

Web Desk

  • Published:

    20 Nov 2019 8:28 AM IST

ബ്രസീലിന് ആധികാരിക ജയം, ജപ്പാനെ മുക്കി വെനസ്വേല
X

സൗഹൃദമത്സരത്തില്‍ ദക്ഷിണകൊറിയയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് ബ്രസീല്‍. കഴിഞ്ഞ അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജയിക്കാനായില്ലെന്ന പേരുദോഷം ഇതോടെ ബ്രസീല്‍ അവസാനിപ്പിച്ചു. സലൊമോന്‍ റോന്‍ഡന്റെ ഹാട്രിക് മികവില്‍ വെനസ്വേല ജപ്പാനെ 4-1ന് തകര്‍ത്തു.

പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഫിലിപ്പെ കുടീനോയാണ് ബ്രസീലിനായി തിളങ്ങിയത്. കുടീനോ 22 അടി അകലെ നിന്നുള്ള ഫ്രീകിക്ക് വലയിലാക്കിയതോടെ മത്സരം 35 മിനുറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും ബ്രസീലിന് രണ്ട് ഗോള്‍ മുന്‍തൂക്കമായി.

ये भी पà¥�ें- മെസി കരുത്തില്‍ കാനറികളെ തകര്‍ത്ത് അര്‍ജന്‍റീന

റെനന്‍ ലോഡിയുമായി ചേര്‍ന്ന് കുടീനോ നടത്തിയ നീക്കമാണ് ആദ്യ ഗോളില്‍ കലാശിച്ചതും. എ.സി.മിലാന്‍ മധ്യനിരതാരം ലൂക്കസ് പക്വേറ്റയാണ് ഒമ്പതാം മിനുറ്റില്‍ ബ്രസീലിനായി ഗോല്‍ നേടിയത്. അത്‌ലറ്റികോ മാഡ്രിഡിന്റെ 21കാരനായ പ്രതിരോധതാരം ലോഡി തന്നെയാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയതും.

കഴിഞ്ഞ ജൂലൈയില്‍ സ്വന്തം നാട്ടില്‍ കോപ അമേരിക്ക ചാമ്പ്യന്മാരായതിന് ശേഷം വിജയവഴിയിലെത്താനാകാതെ വിഷമിച്ച ബ്രസീലിന് ആശ്വാസമാണ് ഈ ജയം. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയോട് ഒരു ഗോളിന് ബ്രസീല്‍ തോറ്റിരുന്നു.

ये भी पà¥�ें- യൂറോപ്പില്‍ ഗോള്‍ മഴ, എതിരാളികളെ ഗോളില്‍ മുക്കി ഇറ്റലിയും സ്‌പെയിനും സ്വിറ്റ്‌സര്‍ലണ്ടും

മറ്റൊരു സൗഹൃദമത്സരത്തില്‍ ജപ്പാനെ വെനസ്വേല 4-1ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ തന്നെ ജപ്പാനെ തീര്‍ത്തു കളഞ്ഞ പ്രകടനമായിരുന്നു വെനസ്വേലയുടേത്. 39 മിനുറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും 4-0 ആയിരുന്നു സ്‌കോര്‍ബോര്‍ഡ്. എട്ട്, 31, 34 മിനുറ്റുകളില്‍ വെനസ്വേലക്കായി ഗോള്‍ നേടി സലൊമോന്‍ റോന്‍ഡന്‍ ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു.

പെറു ചിലി, സൗദി അറേബ്യ പരാഗ്വേ മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മോണ്ടിനെഗ്രോ ബലാറസിനേയും(2-0), ക്രൊയേഷ്യ ജോര്‍ജിയയേയും(2-1) കൊളംബിയ ഇക്വഡോറിനേയും(1-0) തോല്‍പിച്ചു

TAGS :

Next Story