യൂറോ കപ്പിന് യോഗ്യത നേടി വെയില്‍സ്; എതിരാളികളുടെ വല നിറച്ച് ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലണ്ട്‌സ്, റഷ്യ
ഹംഗറിയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് യൂറോ കപ്പിന് യോഗ്യത നേടുന്ന ഇരുപതാമത്തെ ടീമായി വെയില്‍സ് മാറി.

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ എതിരാളികളുടെ വല നിറച്ച് ബെല്‍ജിയവും ജര്‍മ്മനിയും നെതര്‍ലണ്ട്‌സും റഷ്യയും. ബെല്‍ജിയം സൈപ്രസിനേയും ജര്‍മ്മനി വടക്കന്‍ അയര്‍ലണ്ടിനേയും 6-1ന് തോല്‍പിച്ചപ്പോള്‍ റഷ്യയുടേയും നെതര്‍ലണ്ട്‌സിന്റേയും ജയം ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കായിരുന്നു. ഹംഗറിയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് യൂറോ കപ്പിന് യോഗ്യത നേടുന്ന ഇരുപതാമത്തെ ടീമായി വെയില്‍സ് മാറി.
യൂറോ കപ്പിന് യോഗ്യത ഉറപ്പിച്ച ടീമുകളുടെ ആധികാരിക ജയങ്ങളായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. എസ്‌തോണിയക്കെതിരായ ഗ്രൂപ്പ് സി മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് നെതര്‍ലണ്ട്‌സ് ജയിച്ചത്. ജോര്‍ജിനിയോ വൈനാല്‍ഡമിന്റെ ഹാട്രിക്കായിരുന്നു സവിശേഷത.
ബെയ്ലിന്റെ ക്രോസില്‍ തലവെച്ച് വെയ്ല്‍സിനായി ഗോള്‍ നേടുന്ന ആരോണ്‍ റംസികളിയുടെ ഏഴാം മിനുറ്റിലെ ഗോളോടെ സ്വപ്‌ന തുടക്കമാണ് ജര്‍മ്മനിക്കെതിരെ വടക്കന്‍ അയര്‍ലണ്ടിന് ലഭിച്ചത്. എന്നാല്‍, ആ ഗോളിന്റെ കടം ജര്‍മ്മനി വീട്ടിയത് വടക്കന്‍ അയര്‍ലണ്ടിന്റെ വലയില്‍ ആറ് ഗോളുകള്‍ അടിച്ചുകയറ്റിയായിരുന്നു. സെര്‍ജി ജെര്‍നാബ്രി ഹാട്രിക്കും ലയോണ്‍ ഗോരെറ്റ്‌സ്‌ക ഇരട്ടഗോളുകളും നേടി.
ജര്‍മ്മനി വടക്കന്‍ അയര്‍ലണ്ട് മത്സരത്തിന് സമാനമായിരുന്നു ബെല്‍ജിയം സൈപ്രസ് മത്സരവും. ഗോളടി പതിനാലാം മിനുറ്റില്‍ തുടങ്ങിയത് സൈപ്രസ്. പക്ഷേ, പിന്നീട് സൈപ്രസ് വലയില്‍ ആറ് ഗോളുകള്‍ അടിച്ചുകയറ്റിയത് ബെല്‍ജിയം. ബെന്‍ടെകയും ഡിബ്രൂയിനും ഇരട്ടഗോളുകള്‍ നേടി.
ये à¤à¥€ पà¥�ें- യൂറോപ്പില്‍ ഗോള്‍ മഴ, എതിരാളികളെ ഗോളില്‍ മുക്കി ഇറ്റലിയും സ്‌പെയിനും സ്വിറ്റ്‌സര്‍ലണ്ടും
മറ്റു മത്സരഫലങ്ങള്‍- ലാത്വിയ ആസ്ട്രിയ(1-0), വടക്കന്‍ മാസിഡോണിയ- ഇസ്രായേല്‍(1-0), പോളണ്ട്- സ്ലോവേനിയ(3-2), റഷ്യ- സാന്‍ മരീനോ(5-0), സ്‌കോട്‌ലണ്ട്- കസാക്കിസ്ഥാന്‍(3-1), സ്ലോവാക്യ- അസര്‍ബൈജാന്‍(2-0), വെയില്‍സ്- ഹംഗറി(2-0),
ഇതുവരെ യൂറോ കപ്പിന് യോഗ്യത നേടിയ ടീമുകള്‍ - ബെല്‍ജിയം, ഇറ്റലി, റഷ്യ, പോളണ്ട്, ഉക്രൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, തുര്‍ക്കി, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലാന്റ്, സ്വീഡന്‍, ക്രൊയേഷ്യ, ആസ്ട്രിയ, നെതര്‍ലാണ്ട്‌സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാണ്ട്, ഡെന്മാര്‍ക്ക്, വെയില്‍സ്.
Adjust Story Font
16

