പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ കുതിക്കുന്നു, ചെല്‍സിയെ തോല്‍പിച്ച് സിറ്റി മൂന്നാമത്, മൗറീനോക്കും ആശ്വാസം
സീസണിലെ 13 മത്സരങ്ങളില്‍ 12 ജയവും ഒരു സമനിലയുമായി ലിവര്‍പൂള്‍ കുതിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ ഒരുഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ലിവര്‍പൂള്‍ ചാമ്പ്യന്‍ പ്രകടനം തുടര്‍ന്നപ്പോള്‍ ക്രിസ്റ്റല്‍ പാലസിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ ഒരുഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. ടോട്ടന്നം പരിശീലകസ്ഥാനത്തെത്തിയ മൗറീനോക്ക് ആശ്വാസമായി 3-2ന്റെ ജയം.
ये à¤à¥€ पà¥�ें- തുടക്കം പിഴച്ചെങ്കിലും കരകയറി ബാഴ്സ
ഞങ്ങള്‍ സമര്‍ഥരല്ലെന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ക്രിസ്റ്റല്‍ പാലസുമായുള്ള മത്സരശേഷം ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ് പറഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്റ് അകലം പാലിക്കാന്‍ ലിവര്‍പൂളിനെ സഹായിച്ച 2-1ന്റെ ജയത്തിന് ശേഷമായിരുന്നു ക്ലോപിന്റെ ഈ പ്രതികരണം. സീസണിലെ 13 മത്സരങ്ങളില്‍ 12 ജയവും ഒരു സമനിലയുമായി ലിവര്‍പൂള്‍ കുതിക്കുകയാണ്.
റോബര്‍ട്ടോ ഫെര്‍മീനോയുടെ 85ആം മിനുറ്റിലെ ഗോളാണ് സമനിലകുരുക്കില്‍ നിന്നും ലിവര്‍പൂളിനെ 2-1ന്റെ ജയത്തിലേക്ക് നയിച്ചത്.
മത്സരശേഷം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മൂന്ന്, നാല് സ്ഥാനങ്ങള്‍ നിശ്ചയിച്ചതായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സി മത്സരം. സീസണിലെ സുപ്രധാന മത്സരത്തില്‍ ചെല്‍സിയെ 2-1ന് തോല്‍പിച്ചാണ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍സിറ്റി ക്ലാസ് തെളിയിച്ചത്. കാന്റെയുടെ ഗോളില്‍ 21ാം മിനുറ്റില്‍ ചെല്‍സിയാണ് മുന്നിലെത്തിയതെങ്കിലും സ്വന്തം തട്ടകത്തില്‍ തോല്‍ക്കാന്‍ തയ്യാറാവാതിരുന്ന സിറ്റി ഡിബ്രൂയിന്റേയും റിയാദ് മഹ്‌റേസിന്റേയും ഗോളുകളിലൂടെ ആദ്യ പകുതിയില്‍ തന്നെ മുന്‍തൂക്കം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗിലെ 400ആം ജയമാണിത്.
ടോട്ടന്‍ഹാം മാനേജരായി ചുമതലയേറ്റശേഷം നടന്ന ആദ്യ മത്സരം മൗറീന്യോക്ക് ആശ്വാസജയം സമ്മാനിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-2നാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ തോല്‍പിച്ചത്. 50 മിനുറ്റിനുള്ളില്‍ ടോട്ടന്നം 3-0ത്തിന്റെ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ 73ആം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ ആറാം മിനുറ്റിലും ഗോളടിച്ച് വെസ്റ്റ്ഹാം പരാജയത്തിന്റെ ആഘാതം കുറച്ചു.
മൗറീന്യോ ലീഗില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റി വിജയകുതിപ്പ് തുടര്‍ന്നു. ബ്രിങ്ടണെ 2-0ത്തിനായിരുന്നു ലെസ്റ്റര്‍ തോല്‍പിച്ചത്.
സൗത്താംടണുമായുള്ള മത്സരത്തില്‍ അഴ്‌സണലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത് അലക്‌സാന്ദ്രെ ലകാസെറ്റയുടെ 96ആം മിനുറ്റിലെ ഗോളായിരുന്നു. മത്സരം 2-2ന് അവസാനിച്ചു.
എവര്‍ട്ടണ്‍ നോര്‍വിച്ച് സിറ്റിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റു. വോള്‍വര്‍ഹാംട്ടണ്‍ വാണ്ടറേഴ്‌സ് ബോണ്‍മൗത്തിനേയും(2-1), ബേണ്‍ലി വാട്ട്‌ഫോഡിനേയും(3-0) തോല്‍പിച്ചു.
Adjust Story Font
16

