Quantcast

താന്‍ ബാലോണ്‍ ദോറിന് അര്‍ഹനല്ലെന്ന് എംബാപ്പെ

ബാലോണ്‍ ദോറിനായി വാന്‍ ഡൈക്കും മെസ്സിയും തമ്മിലാണ് കടുത്ത പോരാട്ടം

MediaOne Logo

  • Published:

    26 Nov 2019 8:46 AM GMT

താന്‍ ബാലോണ്‍ ദോറിന് അര്‍ഹനല്ലെന്ന് എംബാപ്പെ
X

ഈ വര്‍ഷത്തെ ബാലോണ്‍ ദോര്‍ തനിക്ക് അര്‍ഹിക്കുന്നില്ലന്ന് എംബാപ്പെ. ബാലോണ്‍ ദോറിനായുള്ള അവസാന 30ല്‍ ഇടംപിടിച്ച എംബാപ്പെ അഭിമുഖത്തിലെ ചോദ്യത്തിനുത്തരം പറയുകയായിരുന്നു.

'ഈ വര്‍ഷം എനിക്ക് അര്‍ഹിക്കുന്നില്ല. എന്നേക്കാള്‍ മികച്ച താരങ്ങളുണ്ട്. എനിക്ക് ഇനിയും സമയം ഉണ്ട്, യാതൊരു ധൃതിയുമില്ല' താരം പറഞ്ഞു.

ബാലോണ്‍ ദോറിനായി വാന്‍ ഡൈക്കും മെസ്സിയും തമ്മിലാണ് കടുത്ത പോരാട്ടം. കഴിഞ്ഞ സീസണില്‍ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. നീണ്ട ഇടവേളക്കുശേഷം ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ അതില്‍ നിര്‍ണായക സാന്നിധ്യമാവാന്‍ വാന്‍ ഡൈക്കിനായിരുന്നു. മെസ്സിയുടെ ചുമലിലേറിയാണ് കഴിഞ്ഞ സീസണില്‍ ബാഴ്‌സയും മുന്നേറിയത്. എന്നാല്‍ ലാലീഗ കിരീടം മാത്രമേ മെസ്സിക്ക് കീഴില്‍ ബാഴ്‌സക്ക് നേടാനായുള്ളൂ.

TAGS :

Next Story