Quantcast

ഇന്ന് റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍

എവേ മത്സരത്തിലെ തോല്‍വിക്ക് കണക്ക് തീര്‍‌ക്കണം റയലിന്, ലാലിഗയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടരുന്ന മികവ് സിദാനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നു.

MediaOne Logo

Web Desk

  • Published:

    26 Nov 2019 5:01 PM IST

ഇന്ന് റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍
X

ചാന്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. റയല്‍ മാഡ്രിഡ് ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ നേരിടും. യുവന്റസിന് അത്‌ലറ്റികോ മാഡ്രിഡാണ് എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തറിനെയും ടോട്ടനം ഒളിന്പിയാക്കോസിനെയും നേരിടും.

എവേ മത്സരത്തിലെ തോല്‍വിക്ക് കണക്ക് തീര്‍‌ക്കണം റയലിന്, ലാലിഗയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടരുന്ന മികവ് സിദാനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നു. മറുവശത്ത് പാരീസില്‍ കണ്ടുമുട്ടിയതിനേക്കാള്‍ കരുത്താര്‍‌ജിച്ചാണ് പി.എസ്.ജി മാഡ്രിഡിലെത്തുന്നത്. നെയ്മര്‍, എംബാപ്പെ, കവാനി സഖ്യം ആക്രമണം നയിക്കാനെത്തിയേക്കും. കവാനി പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്.

യുവന്റസും അത്‌ലറ്റികോ മാഡ്രിഡും തമ്മിലാണ് മറ്റൊരു പ്രധാന മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‌ഡോ ടീമില്‍ തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തര്‍ ഡൊണസ്കിനെയും ടോട്ടനം ഒളിന്പിയാക്കോസിനെയും നേരിടും. മൌറീഞ്ഞോയ്ക്ക് കീഴില്‍ ടോട്ടനത്തിന്റെ ആദ്യ ചാന്പ്യന്‍സ് ലീഗ് മത്സരമാണിത്.

TAGS :

Next Story