ഇത് ഹൊസെ മൗറീഞ്ഞോ തന്നെയാണോ? ട്രോളിയും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോട്ടനം ഒളിംപ്യാകോസിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോട്ടനം ഒളിംപ്യാകോസിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്. എന്നാല്‍ മത്സരത്തിനിടെ ടോട്ടനത്തിന്റെ മാനേജര്‍ മൗറിഞ്ഞോ ഗോള്‍ ബോയിയോടൊപ്പം ഗോള്‍ ആഘോഷിച്ചതാണ് ഇപ്പോള്‍ ആരാധകര്‍ അഭിനന്ദിച്ചും ട്രോളിയും ആഘോഷിക്കുന്നത്.
മത്സരത്തിന്റെ 50ാം മിനിറ്റില്‍ ഹാരികെയ്ന്‍ നേടിയ മനോഹര ഗോളിലേക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആ ബോള്‍ബോയ് ആയിരുന്നു. ത്രോ ബോളെടുക്കാന്‍ ബോള്‍ബോയ് പന്ത് പെട്ടെന്ന് നല്‍കിയതോടെ ഒളിംപ്യാകോസിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് നിന്നിരുന്ന ലൂക്കാസ് മോറയിലേക്ക് പന്ത് പെട്ടെന്ന് എത്തിക്കാനാവുകയും മോറ സുന്ദരമായി ഹാരികെയ്‌നിന് ക്രോസ് ചെയ്യുകയും പൊടുന്നനെയുള്ള ഫിനിഷിങ്ങിലൂടെ കെയ്ന്‍ നിര്‍ണായക ഗോള്‍ നേടുകയുമായിരുന്നു.
ആ ബോള്‍ബോയിയുടെ അവസരോചിത ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്, കൂടെ മൗറീഞ്ഞോയുടെ അഭിനന്ദനവും.
Adjust Story Font
16

