മെസിയെ പേടിച്ച് യുവന്റസില്‍ ചെന്നപ്പോള്‍ അവിടെ ഡിബാല!
സ്പാനിഷ് ലീഗില്‍ മെസിയുടെ നിഴലില്‍ നിന്നും രക്ഷപ്പെടാന്‍ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ ഡിബാലയുടെ നിഴലിലായെന്നാണ് വിമര്‍ശകരുടെ കൊട്ട്...

ചാമ്പ്യന്‍സ് ലീഗില്‍ ഡിബാല അസാധ്യമെന്ന് തോന്നിച്ച ആംഗിളില്‍ നിന്നും ഒന്നാന്തരം ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ ട്രോളേറ്റ് വലഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസി- അര്‍ജന്റീന ആരാധകരാണ് ഡിബാല ഗോളിന് പിന്നാലെ റൊണാള്‍ഡോക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മെസിയെ പേടിച്ച് യുവന്റസില്‍ പോയപ്പോള്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് മറ്റൊരു അര്‍ജന്റീനക്കാരനാണെന്നാണ് ഡിബാലയെ ചൂണ്ടി ട്രോളന്മാര്‍ പറയുന്നത്.
ये à¤à¥€ पà¥�ें- ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം രചിച്ച് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി
അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലാണ് ഡിബാലയുടെ സുന്ദര ഫ്രീകിക്ക് ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് കോര്‍ണര്‍ ഭാഗത്തായി ഫ്രീകിക്ക് ലഭിച്ചപ്പോള്‍ ഡിബാല ക്രോസ് നല്‍കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിഷമം പിടിച്ച ആ മൂലയില്‍ നിന്നും ഗോള്‍പോസ്റ്റിന്റെ ഇത്തിരി വിടവിലൂടെ പൗലോ ഡിബാല ഗോളിലേക്കുള്ള വഴി കണ്ടെത്തി. അത്‌ലറ്റികോ ഗോളി ഒബ്ലാക്കിനെ മാത്രമല്ല സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വരെ അതിശയിപ്പിച്ചു ഈ ഗോള്‍.
ഡിബാലയുടെ സുന്ദരമായ ഗോള്‍ റൊണാള്‍ഡോയെ ആക്രമിക്കാനുള്ള ആയുധമായാണ് ഒരുകൂട്ടം ആരാധകര്‍ ഉപയോഗിക്കുന്നത്. സ്പാനിഷ് ലീഗില്‍ മെസിയുടെ മേല്‍ക്കോയ്മ സഹിക്കാനാവാതെ റയല്‍ മാഡ്രിഡ് വിട്ടതാണ് ക്രിസ്റ്റ്യാ നോ എന്നാണ് ഇവരുടെ ആരോപണം. ഇറ്റാലിയന്‍ ക്ലബായ യുവന്റസിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ മറ്റൊരു അര്‍ജന്റീനക്കാരനായ ഡിബാലയുടെ നിഴലിലാണെന്നാണ് ട്രോളന്മാരുടെ പരിഹാസം.
Adjust Story Font
16

