ഫിഫ റാങ്കിംങില്‍ ബെല്‍ജിയത്തെ വെല്ലാനാളില്ല, ഇന്ത്യക്ക് നിരാശ
ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാജ്യം മ്യാന്മറാണ്. 11 റാങ്കുകള്‍ മുന്നേറിയ അവര്‍ 136ആം റാങ്കിലെത്തി

അപരാജിതരായി മുന്നേറുന്ന ബെല്‍ജിയത്തിന്റെ ഒന്നാം റാങ്കിന് ഈ വര്‍ഷം ഭീഷണിയില്ല. ഈ വര്‍ഷം കളിച്ച 10 കളികളും ബെല്‍ജിയം വിജയിച്ചിരുന്നു. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംങില്‍ ഇന്ത്യ രണ്ട് സ്ഥാനം താഴേക്കിറങ്ങി.
ബ്രസീല്‍ ഇംഗ്ലണ്ട് ഉറുഗ്വെ ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള റാങ്കുകളില്‍. ക്രൊയേഷ്യയും(ആറ്) പോര്‍ച്ചുഗലും(ഏഴ്) റാങ്കുകള്‍ വെച്ചുമാറിയതാണ് ആദ്യ പത്തില്‍ വന്ന ഏകമാറ്റം. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ താഴേക്കിറങ്ങി. സ്‌പെയിന്‍ അര്‍ജന്റീന കൊളംബിയ തുടങ്ങിയ ടീമുകളാണ് തുടര്‍ന്നുള്ള പത്തു വരെയുള്ള റാങ്കുകളിലുള്ളത്.
ഇന്ത്യ -108കോണ്‍കകാഫ് രാജ്യങ്ങളില്‍ മെക്‌സികോ 11ആം റാങ്കുമായി മുന്നിലെത്തി. അമേരിക്ക 22ആം സ്ഥാനത്താണ്. ആഫ്രിക്കയിലെ ഏറ്റവും മുന്തിയ റാങ്ക് സെനഗലിനാണ്(20). ഇറാനെ മറികടന്ന് ഏഷ്യയിലെ മുമ്പന്മാരായി ജപ്പാന്‍(28) മാറി. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 55ആം റാങ്കിലെത്തി.
ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാജ്യം മ്യാന്മറാണ്. 11 റാങ്കുകള്‍ മുന്നേറിയ അവര്‍ 136ആം റാങ്കിലെത്തി. ലോകകപ്പ് യോഗ്യതയിലെ മികച്ച പ്രകടനമാണ് മ്യാന്മറിനെ പത്തിലേറെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഏക രാജ്യമാക്കി മാറ്റിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേപ്പാള്‍, താജികിസ്താന്‍, മംഗോളിയ, കുവൈറ്റ് എന്നീ രാജ്യങ്ങളെ മ്യാന്മര്‍ തോല്‍പിച്ചിരുന്നു.
ये à¤à¥€ पà¥�ें- മെസിയെ പേടിച്ച് യുവന്റസില്‍ ചെന്നപ്പോള്‍ അവിടെ ഡിബാല!
ചരിത്രത്തിലെ ഏറ്റവും മികച്ചറാങ്കിംങിലെത്തിയ രാജ്യം വെനസ്വേലയാണ്. ഒരുസ്ഥാനം മാത്രമാണ് വെനസ്വേല പുതിയ റാങ്കിംങില്‍ മെച്ചപ്പെടുത്തിയതെങ്കിലും അവരുടെ ഏറ്റവും മികച്ച ഫിഫ റാങ്കിംങാണ് 25. ജപ്പാനെതിരായ സൗഹൃദമത്സരത്തിലെ വിജയമാണ് ഇതിന് വെനസ്വേലയെ സഹായിച്ചത്.
മോശം പ്രകടനം തുടരുന്ന ഇന്ത്യ രണ്ട് റാങ്കുകള്‍ താഴേക്ക് വന്നു. കഴിഞ്ഞ റാങ്കിംങില്‍ 104ആം റാങ്കിലായിരുന്ന ഇന്ത്യ ഇപ്പോള്‍ 106ലാണ്.
Adjust Story Font
16

