700ാമത്തെ മത്സരവും അവിസ്മരണീയമാക്കി ലിയോ
കളം നിറഞ്ഞുകളിച്ച മെസിയുടെ ചിറകിലേറി ബാഴ്‌സ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

മനോഹരമായ ഗോളും രണ്ട് അസിസ്റ്റും നേടി ബാഴ്സക്കായുള്ള തന്റെ 700ാമത്തെ മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ് ലിയോണല്‍ മെസി. ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ നടന്ന മത്സരത്തില്‍ കളം നിറഞ്ഞുകളിച്ച മെസിയുടെ ചിറകിലേറി ബാഴ്‌സ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ഹോം ഗ്രൌണ്ടിന്‍റെ ആനുകൂല്യം കളിയിലുടനീളം ബാഴ്‌സ കാഴ്ച്ചവെച്ചു. തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇരുടീമും ഗോള്‍ മുഖത്ത് നിരന്തരം ഭീതിവിതച്ചു. മത്സരത്തിന്റെ 29ാം മിനിറ്റില്‍ മെസിയുടെ പാസ് മനോഹരമായി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തിരിച്ചുവിട്ട് ലൂയി സുവാറസ് ഗോള്‍ ക്ഷാമത്തിന് അറുതിവരുത്തി. കേവലം നാല് മിനിറ്റിനുള്ളില്‍ ലിയോണല്‍ മെസിയുടെ ആ ഇടങ്കാല് വീണ്ടും ബൊറൂസിയയുടെ വലകുലുക്കി.
67ാമത്തെ മിനിറ്റില്‍ ഗോളടിക്കാനാവാതെ കുഴയുന്ന ഗ്രീസ്മാനും വലകുലുക്കിയപ്പോള്‍ അതിന് പിന്നിലും മെസിയുടെ കാലുകളായിരുന്നു. 77ാമത്തെ മിനിറ്റില്‍ ഡോര്‍ട്മുണ്ടിനായി ജാഡന്‍ സാഞ്ചോയാണ് ആശ്വാസ ഗോള്‍ നേടിയത്.
Adjust Story Font
16

