250 തികച്ച് ലുക്കാക്കു
മത്സരം അവസാനിക്കാന്‍ കേവലം പത്ത് മിനിറ്റ് ശേഷിക്കെ ലുക്കാക്കുവിന്റെ 250ാമത്തെ മനോഹര ഗോള്‍ പിറന്നു.

ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ മനോഹര ഗോളിലൂടെ ലുക്കാക്കു തന്റെ കരിയറിലെ 250ാമത്തെ ഗോള്‍ തികച്ചിരിക്കുകയാണ്. ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ സ്ലാവിയാ പ്രാഹക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്റര്‍മിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
വിജയം നിര്‍ണായകമായിരുന്ന മത്സരത്തില്‍ 19ാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍മിലാന്റെ അര്‍ജന്‍റീനിയന്‍ താരം മര്‍ട്ടീനസ് ഗോള്‍ നേടി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്ന സ്ലാവിയാ പ്ലാഹ പൊരുതി കളിച്ചു. വൈകാതെ പെനാല്‍റ്റിയിലൂടെ സ്ലാവിയ പ്ലാഹ തിരിച്ചടിച്ചു. മത്സരം അവസാനിക്കാന്‍ കേവലം പത്ത് മിനിറ്റ് ശേഷിക്കെ ലുക്കാക്കുവിന്റെ 250ാമത്തെ മനോഹര ഗോള്‍ പിറന്നു.
ബെല്‍ജിയത്തിനായി 52 ഗോളുകളും എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ് ബ്രോം, ആന്‍ദലെക്റ്റ്, ഇന്‍റര്‍മിലാന്‍ തുടങ്ങിയ ക്ലബുകളിലായി 198 ഗോളുകളും ലുക്കാക്കു നേടിയിരുന്നു.
Adjust Story Font
16

