ലിവര്‍പൂള്‍, യുണൈറ്റഡ്, റയല്‍, ബാഴ്‌സ...യൂറോപിലെ ഏഴ് സൂപ്പര്‍ ക്ലബുകള്‍ ഈ വണ്ടര്‍കിഡിന് പിറകെയാണ്
രണ്ട് കാലുകൊണ്ടും തലകൊണ്ടും അനായാസം കളിക്കുന്ന ഹാവെര്‍ട്‌സിനെ എങ്ങനെയും കളിക്കാന്‍ സാധിക്കുന്ന താരമെന്ന അര്‍ഥം വരുന്ന അലസ്‌കന്നര്‍ (Alleskönner) എന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്...

ബയര്‍ ലെവര്‍കുസന്റെ യുവ വിസ്മയതാരം കെയ് ഹാവെര്‍ട്‌സിന് പിന്നാലെയാണ് യൂറോപിലെ പ്രമുഖ ക്ലബുകളെന്ന് റിപ്പോര്‍ട്ട്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ഏഴു ക്ലബുകളാണ് ഈ 20കാരന്റെ പുറകിലുള്ളത്. ജര്‍മ്മനിയിലെ ബുണ്ടസ് ലീഗില്‍ 2018-19 സീസണില്‍ 17 ഗോളടിച്ചാണ് ഹാവെര്‍ട്‌സ് ശ്രദ്ധിക്കപ്പെടുന്നത്.
ബയേര്‍ ലെവര്‍കുസന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഹാവെര്‍ട്‌സ്. 17 വയസും 126 ദിവസവും പ്രായമുള്ളപ്പോഴാണ് ബുണ്ടസ്‌ലിഗയില്‍ ഹാവെര്‍ട്‌സ് കളിക്കാനിറങ്ങിയത്. വൈകാതെ ലെവര്‍കുസന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോഡും ഹാവെര്‍ട്‌സ് സ്വന്തം പേരിലാക്കി. 18 വയസും 307 ദിവസവും പൂര്‍ത്തിയായപ്പോഴേക്കും ബുണ്ടസ്‌ലിഗയില്‍ 50മത്സരങ്ങള്‍ ഈ കൗമാരക്കാരന്‍ പൂര്‍ത്തിയാക്കിയിരുന്നു. അതും റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 29നാണ് ജോകിം ലോ ഹാവെര്‍ട്‌സിനെ ജര്‍മ്മന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്.
ये à¤à¥€ पà¥�ें- ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയും ലെയ്പ്‌സിഗും നോക്കൗട്ടില്‍, ചെല്‍സിയും ലിവര്‍പൂളും കാത്തിരിക്കണം
രണ്ട് കാലുകൊണ്ടും തലകൊണ്ടും അനായാസം കളിക്കുന്ന ഹാവെര്‍ട്‌സിനെ എങ്ങനെയും കളിക്കാന്‍ സാധിക്കുന്ന താരമെന്ന അര്‍ഥം വരുന്ന അലസ്‌കന്നര്‍ (Alleskönner) എന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. ജര്‍മ്മന്‍ മാധ്യമമായ Bild ആണ് ഹാവെര്‍ട്‌സിന് ചുറ്റും വന്‍കിട ക്ലബുകള്‍ വട്ടമിട്ട് പറക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 110 മില്യണ്‍ പൗണ്ടാണ്(ഏകദേശം 1017 കോടിരൂപ) ലെവര്‍കുസന്റെ യുവതാരത്തിന്റെ മോഹവിലയെന്നാണ് കരുതപ്പെടുന്നത്.
കെയ് ഹാവെര്ട്സ്താരം ജനുവരിയോടെ ക്ലബ് വിടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിച്ച് കെയ് ഹാവെര്‍ട്‌സിനായി ശ്രമിച്ചിരുന്നു. എന്നല്‍ മ്യൂണിച്ച് നീട്ടിയ 76 മില്യണ്‍ പൗണ്ട് എന്ന വാഗ്ദാനം സ്വീകരിക്കപ്പെട്ടില്ല. നിലവില്‍ കുറഞ്ഞത് 110 മില്യണ്‍ പൗണ്ട് എങ്കിലും നല്‍കിയാലേ ഈ ജര്‍മ്മന്‍ യുവതാരത്തെ ക്ലബുകള്‍ക്ക് സ്വന്തം സംഘത്തില്‍ ചേര്‍ക്കാന്‍ കഴിയൂ. ദീര്‍ഘകാല ഭാവി കൂടി കണക്കിലെടുത്തായിരിക്കും ഹാവെര്‍ട്‌സ് ടീം തെരഞ്ഞെടുക്കൂ.
മൗറീഷ്യോ പോച്ചെറ്റിനോയെ പോലുള്ള ഒരു പരിശീലകന്‍ ബയേണ്‍ മ്യൂണിച്ചിലേക്ക് വന്നാല്‍ ഹാവെര്‍ട്‌സ് ബയേണിനെ സ്വീകരിക്കാനും സാധ്യതയുണ്ട്. യുവതാരമായതിനാല്‍ ലിവര്‍പൂളിന് ക്ലോപും സിറ്റിക്ക് ഗ്വാര്‍ഡിയോളയും പരിശീലകസ്ഥാനത്തുണ്ടെന്നത് അനുകൂള ഘടകമാണ്. അടുത്തിടെ സ്പാനിഷ് പത്രമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലും വൈകാതെ തന്റെ ക്ലബ് മാറ്റം സംഭവിക്കുമെന്ന് ഹാവെര്‍ട്‌സ് പറഞ്ഞിരുന്നു.
Adjust Story Font
16

