ഐ ലീഗിന് ഇന്ന് തുടക്കം, ഗോകുലം നെരോക്ക എഫ്‌സിയെ നേരിടും
കോഴിക്കോട് രാത്രി ഏഴിനാണ് ഗോകുലത്തിന്റെ മത്സരം...

ഐ ലീഗ് ഫുട്‌ബോളിന് ഇന്നു തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി നെരോക്ക എഫ്.സിയെ നേരിടും. രാത്രി ഏഴിനാണ് ഗോകുലത്തിന്റെ മത്സരം മത്സരം.
ഐ ലീഗ് ഫുട് ബോളിന്റെ ആദ്യ ദിനമായ ഇന്ന് നടക്കുന്നത് രണ്ടു മത്സരങ്ങള്‍. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ അഭിമാനമായി മാറിയ ഗോകുലം കേരള എഫ്.സി നെരോക്കയെ നേരിടാനിറങ്ങുമ്പോള്‍ പോരാട്ടം കടുക്കും. കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ ഐസ്‌വാള്‍ എഫ്.സിയേയും ഇന്നു നേരിടും. ഉച്ചക്ക് രണ്ടിനാണ് ഈ മത്സരം.
ये à¤à¥€ पà¥�ें- അതിവേഗ ഗോളും അവസാന മിനുറ്റ് ഗോളും, ബംഗളൂരുവിനെ സമനിലയില്‍ തളച്ച് ഹൈദരാബാദ്
ഡുറാന്റ് കപ്പില്‍ നേടിയ വിജയവും ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസവുമാണ് ഗോകുലത്തിനു കരുത്താകുക. അക്രമ ഫുട്ബാളില്‍ ഊന്നിയാണ് ഗോകുലം തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. മര്‍കസ് ജോസെഫും ഹെന്റി കിസികെയും എം.എസ് ജിതിനും ഉള്‍പ്പെടുന്ന മുന്‍നിര ഏതു പ്രതിരോധ പൂട്ടും പൊളിക്കാന്‍ വിദഗ്ധര്‍. വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ല.
ये à¤à¥€ पà¥�ें- കാലിസ് പാതി താടിയും മീശയുമെടുത്തത് എന്തിനായിരുന്നു?
ആദ്യ മത്സരത്തില്‍ വിജയം തന്നെയാണ് നെരോക്കയും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐ ലീഗില്‍ ഗോകുലം ഒന്‍പതാം സ്ഥാനത്തും നെരോക്ക ആറാം സ്ഥാനത്തും ആയിരുന്നു. ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന കോഴിക്കോട് കളി നടക്കുമ്പോള്‍ ഗാലറി നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വനിതകള്‍ക്കു സൗജന്യ പ്രവേശനവും ഇത്തവണ ഗോകുലം ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16

