Quantcast

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യു.എ.ഇയെ തകര്‍ത്ത് ഇറാഖ് സെമിയില്‍

ഖത്തറിനെതിരായ മികവ് യു.എ.ഇക്കെതിരെയും പുറത്തെടുത്താണ് ഇറാഖ് ഇരുപത്തിനാലാമത് ഗള്‍ഫ് കപ്പ് ഫുട്ബോളില്‍ ആദ്യ സെമി ഫൈനലിസ്റ്റുകളായത്.

MediaOne Logo

Web Desk

  • Published:

    30 Nov 2019 8:46 AM IST

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യു.എ.ഇയെ തകര്‍ത്ത് ഇറാഖ് സെമിയില്‍
X

ദോഹയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളില്‍ ഇറാഖ് സെമി ഫൈനലില്‍ കടന്നു. യു.എ.ഇയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാഖ് സെമിയില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ യമനെ തോല്‍പ്പിച്ച് ഖത്തര്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തി.

ഖത്തറിനെതിരായ മികവ് യു.എ.ഇക്കെതിരെയും പുറത്തെടുത്താണ് ഇറാഖ് ഇരുപത്തിനാലാമത് ഗള്‍ഫ് കപ്പ് ഫുട്ബോളില്‍ ആദ്യ സെമി ഫൈനലിസ്റ്റുകളായത്. ദോഹ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനുട്ടില്‍ തന്നെ അലാ അബ്ബാസിലൂടെ ഇറാഖ് മുന്നിലെത്തി. 37ാം മിനുട്ടില്‍ അലാ അബ്ദുല്‍ സഹ്റയിലൂടെ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയില്‍ ഒരു പെനാല്‍ട്ടി കൂടി ലഭിച്ചെങ്കിലും ഇറാഖിന് ഗോളാക്കാനായില്ല. ഇതോടെയാണ് രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവുമായി ഇറാഖ് സെമിയിലേക്ക് മുന്നേറിയത്.

മറ്റൊരു മത്സരത്തില്‍ യെമനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ഖത്തര്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. അബ്ദുല്‍ കരീം ഹസ്സന്റെ ഹാട്രിക്കാണ് ഖത്തറിന് തുണയായത്. ഇതോടെ തിങ്കളാഴ്ച്ച നടക്കുന്ന ഖത്തര്‍ - യു.എ.ഇ മത്സരം അതിനിര്‍ണായകമായി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് മുന്നേറാം.

TAGS :

Next Story