ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് വിജയത്തുടക്കം
കോഴിക്കോട് ഗോകുലത്തിന്‍റെ കളികാണാനെത്തിയ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്...

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ കളികാണാനെത്തിയ 31,181 കാണികള്‍ക്ക് വിരുന്നൊരുക്കി ഗോകുലം എഫ്.സിക്ക് ഐലീഗില്‍ വിജയത്തുടക്കം. നെറോക്ക എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഐസ്വാള്‍ - മോഹന്‍ബഗാന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഗോകുലത്തിനായി ഹെന്റി കിസേക്കയും മാര്‍ക്കസ് ജോസഫുമാണ് ഗോള്‍ നേടിയത്. താരിക് സാംസണ്‍ നെറോക്കയുടെ ആശ്വാസ ഗോള്‍ നേടി. ഗോകുലത്തിനായി കിസേക്കയും മാര്‍ക്കസ് ജോസഫും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ നിരവധി ഗോള്‍ അവസരങ്ങള്‍ തുടക്കത്തിലേ സൃഷ്ടിച്ചു. ഒടുവില്‍ 43ാം മിനിറ്റില്‍ ഈ ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി. ഗോകുലത്തിന്റെ പകുതിയില്‍ നിന്ന് വന്ന ലോങ് ബോള്‍ സ്വീകരിച്ച കിസേക്ക പ്രതിരോധക്കാരനെ മറികടന്ന് ബോക്‌സിന്റെ ഇടതുഭാഗത്തുകൂടെ വലചലിപ്പിച്ചു.
ഗോള്‍ നേടിയ ഗോകുലം താരങ്ങളുടെ ആഘോഷംരണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടി ഗോകുലം കാണികളുടെ ആവേശം കൂട്ടി. വലതു വിങ്ങില്‍ നിന്ന് സെബാസ്റ്റ്യന്‍ നല്‍കിയ ക്രോസില്‍ തലവെച്ച് ജോസഫിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ ഭൂരിഭാഗവും ഗോകുലത്തിന്റെ നിയന്ത്രണത്തിലായിരുന്നു.
അവസാന നിമിഷങ്ങളില്‍ എല്ലാം ആക്രമണത്തിലേക്ക് കൊണ്ടുവന്ന് നേറോക്ക തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ 88ാം മിനിറ്റില്‍ ഗോകുലത്തിന്റെ പ്രതിരോധത്തില്‍ വന്ന പിഴവില്‍ താരിക് സാംസണിന്റെ ബൈസിക്കിള്‍ കിക്കിലൂടെ അവര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.
ഡിസംബര്‍ ആറിന് ഇന്ത്യന്‍ ആരോസിനെതിരെ അവരുടെ തട്ടകത്തിലാണ് ഗോകുലം എഫ്.സിയുടെ അടുത്ത മത്സരം.
Adjust Story Font
16

