10 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നാണ് മെസി ആദ്യമായി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്
അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി മെസി ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമായിരുന്നു മെസി തന്റെ കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍ നേടുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി മെസി ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയോടൊപ്പമുണ്ട്.

ആ വര്‍ഷം ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗും ലാലീഗയും കോപ ഡെല്‍ റെയും സ്വന്തമാക്കിയതില്‍ 38 ഗോളുകള്‍ നേടി നിര്‍ണായക സാന്നിധ്യമാകാന്‍ മെസിക്കായിരുന്നു. പിന്നീട് തുടരെ മൂന്ന് ബാലണ്‍ ഡി ഓറും കൂടി സ്വന്തമാക്കി മെസി ചരിത്രം സൃഷ്ടിച്ചു.

2009,2010,2011,2012,2015 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ 2008,2013,2014,2016,2017 എന്നീ വര്‍ഷങ്ങളില്‍ റൊണാള്‍ഡോയും ഈ പുരസ്കാരത്തിനുടമയായി.
ഡിസംബര്‍ രണ്ടിന് പാരീസില്‍ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കാനിരിക്കുമ്പോള്‍ മെസിയുടെ ആറാമത്തെ ബാലണ്‍ ഡി ഓറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ വെല്ലുവിളിയായി ലിവര്‍പൂള്‍ താരം വാന്‍ ഡൈക്കും കൂടെയുണ്ട്.
Adjust Story Font
16

