ലാലിഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാമത്
14 കളിയില്‍നിന്ന് 31 പോയന്റുമായാണ് റയല്‍ മഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്‌സലോണ 28 പോയന്റുമായി രണ്ടാമതുണ്ട്

ബാഴ്‌സലോണയെ മറികടന്ന് ലാലിഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. അലാവെസിനെ 2-1ന് തോല്‍പിച്ചാണ് റയല്‍ സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തിയിരിക്കുന്നത്. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പ്രതിരോധക്കാരന്‍ ഡാനി കര്‍വജാല്‍ എന്നിവര്‍ റയലിനായി ഗോള്‍നേടിയപ്പോള്‍ ലൂക്കാസ് പെരസിന്റെ പെനല്‍റ്റി ഗോളിലൂടെയായിരുന്നു അലാവെസ് ഒരു ഗോള്‍ തിരിച്ചടിച്ചത്.
ടോണി ക്രൂസ് എടുത്ത ഫ്രീകിക്ക് വലയിലാക്കിയാണ് ക്യാപ്റ്റന്‍ റാമോസ് റയല്‍ മാഡ്രിഡിനെ 52ആം മിനുറ്റില്‍ മുന്നിലെത്തിച്ചത്. വൈകാതെ 65ആം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ഗോളാക്കി മാറ്റി ലൂക്കാസ് പെരസ് സ്‌കോര്‍ സമനിലയിലാക്കി. സമനിലയിലായതോടെ ഉണര്‍ന്നു കളിച്ച റയല്‍ നാല് മിനുറ്റിനുള്ളില്‍ ലീഡ് നേടുകയും ചെയ്തു. പ്രതിരോധതാരം കര്‍വജാലാണ് വിജയ ഗോള്‍ നേടിയത്.
വിജയഗോള്‍ നേടിയ കര്‍വജാലിന്റെ ആഹ്ലാദംമഴയില് കുതിര്‍ന്ന മത്സരത്തിനിടെ ഫൗളുകള്‍ക്കും യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. 29 തവണയാണ് റഫറി ഫൗളിനെ തുടര്‍ന്ന് വിസിലൂതിയത്. 18 തവണ അലാവെസും 11 തവണ റയലും കളിക്കിടെ ഫൗള്‍ ചെയ്തു. മത്സരത്തില്‍ അലാവെസിന് നാലും റയലിന് മൂന്നും മഞ്ഞക്കാര്‍ഡുകളും ലഭിച്ചു.
ये à¤à¥€ पà¥�ें- ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് വിജയത്തുടക്കം
14 കളിയില്‍നിന്ന് 31 പോയന്റുമായാണ് റയല്‍ മഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്‌സലോണ 28 പോയന്റുമായി രണ്ടാമതുണ്ട്. ഇന്ന് അത്‌ലറ്റികോ മാഡ്രിഡുമായാണ് ബാഴ്‌സലോണയുടെ മത്സരം. അതില്‍ ജയിച്ചാല്‍ വീണ്ടും റയലിനെ ഗോള്‍ നിരക്കില്‍ പിന്തള്ളി ബാഴ്‌സ ഒന്നാമതെത്തും.
Adjust Story Font
16

