ജീസസിന് ഇരട്ടഗോള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
11 മത്സരങ്ങള്‍ക്ക് ശേഷം ജീസസ് ഗോളടിച്ച മത്സരത്തില്‍ ബേണ്‍ലിയെ 4-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിച്ചത്...

ബേണ്‍ലിയെ 4-1ന് തോല്‍പിച്ച് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയില്‍. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു തവണമാത്രമാണ് സിറ്റിക്ക് ജയിക്കാനായത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഇരട്ടഗോളുകളോടെ ഗോള്‍ വരള്‍ച്ചക്ക് അവസാനം കണ്ടതും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആശ്വാസമായി.
ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനം സിറ്റി നിലനിര്‍ത്തി. സിറ്റിയേക്കാള്‍ ഒരു കളി കുറവ് കളിച്ചിട്ടുള്ള ലിവര്‍പൂളിന് എട്ട് പോയിന്റ് മുന്‍തൂക്കമുണ്ട്. കഴിഞ്ഞ 11 കളികളില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന ജീസസ് ഇരട്ട ഗോളുകള്‍ നേടിയതാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയത്തിനൊപ്പം ആശ്വാസമായത്.
ഇരട്ടഗോള്‍ നേടിയ ജീസസിനെ അനുമോദിക്കുന്ന സിറ്റി പരിശീലകന്‍ പെപ്24ആം മിനുറ്റിലും അമ്പതാം മിനുറ്റിലുമായിരുന്നു ജീസസിന്റെ ഗോളുകള്‍. 20 വാര അകലെ നിന്ന് മധ്യനിര താരം റോഡ്രിയാണ് മൂന്നാം ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ റിയാദ് മര്‍ഹേസിലൂടെ സിറ്റി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 89ആം മിനുറ്റിലാണ് ബേണ്‍ലിക്കുവേണ്ടി റോബി ബ്രാഡി ആശ്വാസ ഗോള്‍ നേടിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ബ്രാഡി പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്നത്.
വാറ്റ്‌ഫോര്‍ഡിനെതിരെ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില്‍ സമനിലയെങ്കിലും ലഭിച്ചാല്‍ മൂന്നാമതുള്ള ലെസ്റ്റര്‍സിറ്റി മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് രണ്ടാമതെത്തും.
ये à¤à¥€ पà¥�ें- ‘’ഗ്രീസ്മാന്‍ ചാവൂ...’ മുന്‍ സൂപ്പര്‍താരത്തിനെതിരെ അധിക്ഷേപവുമായി ആരാധകര്‍
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിന് ബേണ്‍മൗത്തിനെ തോല്‍പിച്ചു. 19ആം മിനുറ്റില്‍ മമഡൗ സാഖോ ചുവപ്പുകാര്‍ഡ് കണ്ട്പുറത്തായ മത്സരത്തില്‍ പത്തുപേരുമായി കളിച്ചായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ ജയം. 76ആം മിനുറ്റില്‍ ജെഫ്രി സ്‌കള്‍പിലൂടെ നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റല്‍പാലസ് ജയിച്ചത്.
Adjust Story Font
16

