Quantcast

എവര്‍ട്ടണ്‍ മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി

തോല്‍വിയോടെ ലീഗില്‍ 17ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് റെലഗേഷന്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് സില്‍വയെ പുറത്താക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Dec 2019 9:19 AM IST

എവര്‍ട്ടണ്‍  മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി
X

ഇംഗ്ലീഷ് ഫുട്‌ബോളില്‍ കഴിഞ്ഞ 17 ദിവസത്തിനുള്ളില്‍ നാല് പ്രമുഖ മാനേജര്‍മാര്‍ പുറത്താക്കപ്പെട്ടു. അവസാനമായി ഇന്നലെ എവര്‍ട്ടണിന്റെ മാനേജര്‍ മാര്‍ക്കോ സില്‍വയെയാണ് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂളുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്ലബ് സില്‍വയെ പുറത്താക്കിയത്. കഴിഞ്ഞ തോല്‍വിയോടെ ലീഗില്‍ 17ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് റെലഗേഷന്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് സില്‍വയെ പുറത്താക്കുന്നത്.

18 മാസത്തെ സേവനത്തിന് ശേഷമാണ് എവര്‍ട്ടണ്‍ സില്‍വയെ പുറത്താക്കുന്നത്. ചെറിയ പ്രസ്താവനയിലൂടെയാണ് സില്‍വയുടെ പുറത്താക്കല്‍ ക്ലബ് പുറത്തുവിട്ടത്. നേരത്തെ എവര്‍ട്ടണിന്റെ സ്‌ട്രൈക്കറായിരുന്ന ദുന്‍ഗന്‍ ഫെര്‍ഗൂസനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ ലിവര്‍പൂളിനോടേറ്റ പരാജയം ലീഗിലെ 15 മത്സരങ്ങളിലെ ഒമ്പതാമത്തെ പരാജയമായിരുന്നു. സിറ്റി, യുണൈറ്റഡ്, ചെല്‍സി, ആഴ്സണല്‍ തുടങ്ങിയ വമ്പന്മാരെ നേരിടാനിരിക്കെയാണ് ക്ലബ് സില്‍വയെ പുറത്താക്കിയത്.

TAGS :

Next Story