Quantcast

‘’എനിക്കൊരു റൊണാള്‍ഡോയേ അറിയൂ... അയാള്‍ ബ്രസീലുകാരനാണ്’

ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ വെടിപൊട്ടിച്ചിരിക്കുകയാണ് സ്‌ളാട്ടന്‍...

MediaOne Logo

Web Desk

  • Published:

    6 Dec 2019 7:03 AM GMT

‘’എനിക്കൊരു റൊണാള്‍ഡോയേ അറിയൂ... അയാള്‍ ബ്രസീലുകാരനാണ്’
X

കളത്തിനകത്തേയും പുറത്തേയും പ്രകടനങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം നേടുന്ന താരമാണ് സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ വെടിപൊട്ടിച്ചിരിക്കുകയാണ് സ്‌ളാട്ടന്‍. GQ Italiaക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിമോവിച്ചിന്റെ വിവാദ പരാമര്‍ശങ്ങള്‍.

'എനിക്കൊരു റൊണാള്‍ഡോയേ അറിയൂ... അയാള്‍ ബ്രസീലുകാരനാണ്' എന്നായിരുന്നു ഇറ്റാലിയന്‍ ലീഗില്‍ യഥാര്‍ഥ റൊണാള്‍ഡോയെ കാണാനാകുമോ എന്ന ചോദ്യത്തിനായിരുന്നു സ്വീഡിഷ് സ്‌ട്രൈക്കറുടെ മറുപടി. 'അയാളുടേത്(ക്രിസ്റ്റ്യാനോ റൊണാള്‍ഡോ) ജന്മനായുള്ള കഴിവല്ല. മറിച്ച് ഒരുപാട് കഠിനാധ്വാനത്തിനൊടുവില്‍ നേടിയെടുത്തതാണ്' എന്നും ഇബ്ര കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോയും ഇബ്രാഹിമോവിച്ചും

റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തെയും വിമര്‍ശനത്തിന്റെ കണ്ണുകൊണ്ടാണ് ഇബ്രാഹിമോവിച്ച് കണ്ടത്. 'സീരി എയില്‍ ഏഴ് തവണ കിരീടം നേടി നില്‍ക്കുന്ന യുവന്റസിലേക്കാണ് റൊണാള്‍ഡോ പോയത്. അവിടെ റൊണാള്‍ഡോക്ക് വലിയ വെല്ലുവിളികളൊന്നുമില്ല. യഥാര്‍ഥത്തില്‍ വെല്ലുവിളികളെ ഇഷ്ടപ്പെടുമെങ്കില്‍ യുവന്റസ് സീരി ബിക്കുവേണ്ടി കളിക്കുന്ന കാലത്ത് പോകണമായിരുന്നു.' എന്നായിരുന്നു ഇബ്രാഹിമോവിച്ച് പറഞ്ഞത്.

ये भी पà¥�ें- മെസിയെ പേടിച്ച് യുവന്റസില്‍ ചെന്നപ്പോള്‍ അവിടെ ഡിബാല!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇബ്രാഹിമോവിച്ചും തമ്മില്‍ നേരത്തെയും അത്ര നല്ല ബന്ധമല്ല. 2018ല്‍ ലൂക്ക മോഡ്രിച്ചിന് ബാലണ്‍ ഡി ഓര്‍ ലഭിച്ചപ്പോള്‍ ഇബ്രാഹിമോവിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഇപ്പോള്‍ മനസിലായില്ലേ, ഇത്തരം കിരീടങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിടുക്കുകൊണ്ടല്ല മറിച്ച് ഫ്‌ളോരന്റിനോ പെരസിന്റെ(റയല്‍ മാഡ്രിഡ് പ്രസിഡന്റ്) മിടുക്കുകൊണ്ടാണെന്ന്'.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇബ്രാഹിമോവിച്ചും

കുറിക്കുകൊള്ളുന്ന വാക് പ്രയോഗങ്ങള്‍ കൊണ്ട് നേരത്തേ പ്രസിദ്ധനാണ് 38കാരനായ ഇബ്രാഹിമോവിച്ച്. സ്ലാട്ടന്‍ ജോക്‌സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അതിശയോക്തി കലര്‍ത്തിയ ഇബ്രാഹിമോവിച്ച് തമാശകള്‍ക്ക് വന്‍ പ്രചാരവുമുണ്ട്.

TAGS :

Next Story