റൊണാള്‍ഡോ ഗോളടിച്ചു... പക്ഷേ, യുവന്റസിന് സീസണിലെ ആദ്യ തോല്‍വി
69ആം മിനുറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് തിരിച്ചടിയായി. അവസരം മുതലാക്കിയ ലാസിയോ 3-1ന് യുവന്റസിനെ തോല്‍പിച്ചു...

ഇറ്റാലിയന്‍ സീരി എ ലീഗില്‍ ലാസിയോക്കെതിരെ യുവന്റസിന് 3-1ന്റെ തോല്‍വി. സീസണിലെ ആദ്യ തോല്‍വിയോടെ യുവന്റസ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ യുവന്റസ് മുന്നിലെത്തിയ മത്സരത്തില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് നാട്ടുകാര്‍ക്ക മുന്നില്‍ ലാസിയോ വിജയിച്ചത്. പോയിന്റ് ടേബിളില്‍ മൂന്നാമതാണ് ലാസിയോ.
എട്ടുതവണ സീരി എ ചാമ്പ്യന്മാരായിട്ടുള്ള യുവന്റസിന്റെ തുടക്കം റൊണാള്‍ഡോയുടെ ഗോളിലൂടെയായിരുന്നു. 25ആം മിനുറ്റില്‍ റോഡ്രിയോ ബെന്റകോറിന്റെ ക്രോസില്‍ കാല്‍വെച്ചാണ് ക്രിസ്റ്റിയാനോ യുവന്റസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ഇടവേളക്ക് മുമ്പേ ഗോള്‍ തിരിച്ചടിച്ച് ലൂയിസ് ഫിലിപ്പ് സ്വന്തം മൈതാനത്തെ 60000ത്തോളം കാണികള്‍ക്ക് ആവേശമായി.
യുവന്റസിനെ തോല്‍പിച്ച ലാസിയോ താരങ്ങളുടെ ആഹ്ലാദം69ആം മിനുറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് തിരിച്ചടിയായി. പ്രത്യാക്രമണത്തിന് ശ്രമിച്ച ലാസിയോ താരത്തെ ചവിട്ടി വീഴ്ത്തിയതിന് ആദ്യം റഫറി മഞ്ഞക്കാര്‍ഡാണ് നല്‍കിയത്. പിന്നീട് വാര്‍ പരിശോധനക്കൊടുവില്‍ മഞ്ഞ ചുവപ്പാക്കി മാറ്റുകയായിരുന്നു. തുര്‍ന്നുള്ള ഇരുപത് മിനുറ്റോളം പത്തുപേരുമായാണ് യുവന്റസ് കളിച്ചത്. ഈ അവസരം ലാസിയോ മുതലാക്കുകയുംചെയ്തു.
സെര്‍ജെ മിലന്‍കോവിക് സാവിക്കിലൂടെ 69ആം മിനുറ്റില്‍ ലീഡെടുത്ത ലാസിയോ പരിക്ക് സമയത്തിന്റെ അഞ്ചാം മിനുറ്റിലെ ഫിലിപെ കെയ്‌സാഡോയുടെ ഗോളിലൂടെ സ്‌കോറിംങ് പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ ഏഴാം ജയത്തോടെ മൂന്നാം സ്ഥാനത്തെത്തിയ ലാസിയോക്ക് 33 പോയിന്റാണുള്ളത്. യുവന്റസിന് 36ഉം ഒന്നാംസ്ഥാനത്തുള്ള ഇന്റര്‍മിലാന് 38 പോയിന്റാമ് 15 മത്സരം പൂര്‍ത്തിയായപ്പോള്‍ ഉള്ളത്.
Adjust Story Font
16

