വീണ്ടും മെസി, വീണ്ടും ഹാട്രിക്, വീണ്ടും ബാഴ്‌സ...
ലാലിഗയില്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ള ഹാട്രിക്കുകളുടെ റെക്കോഡും ഇതോടെ ലയണല്‍ മെസി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന് ശേഷം നടന്ന ആദ്യ ലാ ലിഗ മത്സരത്തില്‍ ഹാട്രിക്കുമായി മെസി കളം നിറഞ്ഞപ്പോള്‍ ബാഴ്‌സലോണക്ക് വന്‍ജയം. സ്പാനിഷ് ലാഗില്‍ 5-2നാണ് ബാഴ്‌സലോണ ആര്‍സിഡി മലോക്കയെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി.
ആദ്യ പകുതിയില്‍ തന്നെ അഞ്ചു ഗോളുകള്‍ പിറന്ന മത്സരത്തില്‍ അന്റോണിയോ ഗ്രീസ്മാനാണ് ബാഴ്‌സയുടെ സ്‌കോറിംങ് ആരംഭിച്ചത്. ഏഴാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. പതിനേഴാം മിനുറ്റില്‍ മെസ് ലീഡ് രണ്ടാക്കി. 35ാം മിനിറ്റില്‍ ബുദിമറിലൂടെ മലോക്ക ആദ്യ ഗോള്‍ മടക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് 41ാം മിനിറ്റില്‍ മെസിയും 43ാം മിനിറ്റില്‍ ലൂയി സുവാരസും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി.
ये à¤à¥€ पà¥�ें- ‘മെസിയുടെ വിരമിക്കലിന് അധികം സമയമില്ല’ ബാഴ്‌സലോണ പരിശീലകന്‍
64ാം മിനിറ്റില്‍ ബുദിമറുടെ ഗോളിലൂടെ മലാക്ക കടം കുറച്ചു. മത്സരത്തിന്റെ 83ാം മിനിറ്റില്‍ ഗോള്‍ പട്ടികയും ഹാട്രിക്കും പൂര്‍ത്തിയാക്കി മെസി. ലാലിഗയില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും 34 പോയിന്റ് വീതമുണ്ട്. ഗോള്‍ നിരക്കിലെ വ്യത്യാസം കൊണ്ടാണ് ബാഴ്‌സ(23) റയലിനെ(21) മറികടന്ന് ഒന്നാമതെത്തിയത്.
മത്സരത്തിന് മുമ്പ് നടന്ന ചടങ്ങില്‍ നൗ കാമ്പില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മെസി ബാലണ്‍ ഡി ഓര്‍ പ്രദര്‍ശിപ്പിച്ചു. മെസിയുടെ മക്കളാണ് ബാലണ്‍ ഡി ഓര്‍ താരത്തിന് കൈമാറിയത്.
മലോക്കയ്ക്ക് എതിരെ നേടിയ ഹാട്രിക് നേട്ടത്തോടെ സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 34 ഹാട്രിക്കുകള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്.
Adjust Story Font
16

