ചിക്കന്‍പോക്‌സുമായി ഈസ്റ്റ് ബംഗാള്‍ താരം കളിച്ചു, ഭീതിയില്‍ പഞ്ചാബ് എഫ്.സി താരങ്ങള്‍
ധൈര്യമല്ല ഇത് പമ്പര വിഡ്ഢിത്തമാണെന്നാണ് പഞ്ചാബ് എഫ്.സി ഉടമ രഞ്ജിത്ത് ബജാജ് പ്രതികരിച്ചത്. തന്റെ ടീമിലെ പലര്‍ക്കും ഇപ്പോള്‍ തന്നെ രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു..

ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ താരം ചിക്കന്‍ പോക്‌സുമായി കളിക്കാനിറങ്ങിയത് എതിര്‍ ടീം അംഗങ്ങളേയും സ്വന്തം ടീമിനേയും ഭീതിയിലാക്കുന്നു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ താരം മെഹ്താബ് സിങാണ് ഈ 'മണ്ടന്‍ ധീരത' കാണിച്ചത്. മെഹ്താബ് സിങിന്റെ ഉത്തരവാദിത്വമില്ലാത്ത നീക്കത്തിനെതിരെ അതിരൂക്ഷമായാണ് ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച പഞ്ചാബ് എഫ്.സി ഉടമ പ്രതികരിച്ചിരിക്കുന്നത്.
ഡിസംബര്‍ ഏഴിന് ലുധിയാനയിലെ ഗുരു നാനാക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധതാരം ചിക്കന്‍ പോക്‌സ് ബാധിച്ച് കളിച്ചത്. മത്സരം അവസാന മിനുറ്റില്‍ ഈസ്റ്റ് ബംഗാള്‍ നേടിയ ഗോളില്‍ 1-1ന് സമനിലയിലായിരുന്നു.
ഒരേസമയം സ്വന്തം ടീമിനേയും എതിര്‍ ടീമിനേയും ആകെ ചിക്കന്‍ പോക്‌സിന്റെ നിഴലിലാക്കിയ ഈസ്റ്റ് ബംഗാള്‍ താരത്തിന്റെ നടപടിക്കെതിരെ പഞ്ചാബ് എഫ്.സി ഉടമ രഞ്ജിത്ത് ബജാജ് തന്നെ രംഗത്തെത്തി. അതേസമയം കൡകഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് മെഹ്താബ് സിങിന് ചിക്കന്‍പോക്‌സാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഈസ്റ്റ് ബംഗാളിന്റെ വിഷയത്തിലുള്ള ഔദ്യോഗിക പ്രതികരണം.
കളിക്കാര്‍ക്ക് മാത്രമല്ല അവര്‍ക്കൊപ്പം മത്സരത്തിന് മുമ്പും ശേഷവുമുണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള ആരാധകര്‍ക്കും ചിക്കന്‍ പോക്‌സ് പകരാന്‍ സാധ്യതയുണ്ടെന്നും രഞ്ജിത്ത് ബജാജ് പറഞ്ഞു. 'എന്റെ കളിക്കാരില്‍ ആര്‍ക്കൊക്കെ ചിക്കന്‍പോക്‌സ് ഇതിനകം പിടിപെട്ടിട്ടുണ്ടെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യണമെന്ന് പോലും അറിയില്ല. അവര്‍ക്ക്(ഈസ്റ്റ് ബംഗാളിന്) സെന്‍ട്രല്‍ ഡിഫെന്‍ഡറുടെ റോളില്‍ കളിക്കാന്‍ കഴിയുന്ന മറ്റൊരു കളിക്കാരന്‍ ഇല്ലെന്നാണ് മനസിലാക്കാനായത്. എന്നാല്‍ അതൊന്നും ഇത്തരം ബാലിശമായ നടപടികള്‍ക്കുള്ള ന്യായീകരണമല്ല' രഞ്ജിത്ത് ബജാജ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ये à¤à¥€ पà¥�ें- ഇനി ഗോകുലം എഫ്.സി v/s കേരള ബ്ലാസ്‌റ്റേഴ്‌സ്
അതിവേഗത്തില്‍ വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍ പോക്‌സ്. രോഗി മൂക്ക് ചീറ്റുകയോ തുമ്മുകയോ രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ചിക്കന്‍ പോക്‌സ് പകരാന്‍ സാധ്യതയുണ്ട്. വൈറസ് പകര്‍ന്ന് കഴിഞ്ഞാലും 10-12 ദിവസങ്ങള്‍ വരെയെടുത്താണ് കുമിളകള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ പഞ്ചാബ് എഫ്.സിയുടെ ഏതെങ്കിലും താരങ്ങള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.
Adjust Story Font
16

