Quantcast

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില

രണ്ട് ഗോളിനു പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമിനില പിടിച്ചത്

MediaOne Logo

Web Desk

  • Published:

    14 Dec 2019 8:22 AM IST

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില
X

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പൂര്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. റാഫേല്‍ മെസ്സി ബൌളിയാണ് ബ്ലാസ്റ്റേഴ്സിനായി ഇരട്ടഗോള്‍ നേടിയത്. രണ്ട് ഗോളിനു പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമിനില പിടിച്ചത്.

മധ്യനിരയിലെ മരിയോ സിഡോഞ്ച കൂട്ട് കെട്ടിന്റെ ആത്മവിശ്വത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. നാലാം മിനിറ്റിൽ തന്നെ കേരളം മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ടിരിയെ ഡ്രോബറോവ് ഫൗള്‍ ചെയ്തതിന് 38 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പിറ്റി വലയിലെത്തിച്ചതോടെ ജംഷഡ്പൂർ മുന്നിലെത്തി.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി ബ്ലാസ്റ്റേഴ് നിരവധി തവണ ജംഷഡ്പൂർ ഗോൾ മുഖത്തേക്ക് ആക്രമിച്ചു കയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മലയാളി താരങ്ങളായ സഹലും, പ്രശാന്തും പകരക്കാരായി കളത്തിലെത്തി. അതിനിടെ പകരക്കാരന്റെ റോളിലെത്തിയ മുന്‍‌ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീതിലൂടെ 71ാം മിനിറ്റിൽ ജംഷഡ്പൂർ ലീഡ് ഉയർത്തി.

അവസാന 15 മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. 75ാം മിനിറ്റിൽ സഹൽ നൽകിയ പന്ത് മെസി ബൗളി ജംഷഡ്പൂരിന്റെ വലയിലെത്തിച്ചു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മെസ്സി ബ്ലാസ്റ്റേഴ്സിന് ആവേശകരമായ സമനില സമ്മാനിച്ചു

TAGS :

Next Story