Quantcast

‘മുസ്‍ലിം സമുദായം മൗനത്തിലാണ്‌’ വിമര്‍ശിച്ച് ഫുട്ബോള്‍ താരം മസൂദ് ഓസില്‍

പീഡനങ്ങള്‍ക്കിരയാവുന്ന ഉയിഗൂര്‍ മുസ്‍ലിംകള്‍ക്ക് മനസ്സറിഞ്ഞ പ്രാര്‍ഥനയും നേര്‍ന്നു

MediaOne Logo

Web Desk

  • Published:

    14 Dec 2019 2:34 PM IST

‘മുസ്‍ലിം സമുദായം മൗനത്തിലാണ്‌’ വിമര്‍ശിച്ച് ഫുട്ബോള്‍ താരം മസൂദ് ഓസില്‍
X

ഉയിഗൂര്‍ മുസ്‍ലിങ്ങളോടുള്ള പീഡനത്തെയും അതിനോടുള്ള മുസ്‍ലിം സമുദായത്തിന്റെ നിശബ്ദതയെയും തുറന്നെതിര്‍ത്തിരിക്കുകയാണ് ആഴ്‌സണല്‍ ഫുട്ബോളര്‍ മസൂദ് ഓസില്‍. ജര്‍മന്‍-തുര്‍ക്കിഷ് ഫുട്‌ബോളര്‍ ഓസില്‍ ചൈനയില്‍ പീഡനങ്ങള്‍ക്കിരയാവുന്ന ഉയിഗൂര്‍ മുസ്‍ലിംകള്‍ക്ക് മനസ്സറിഞ്ഞ പ്രാര്‍ഥനയും നേര്‍ന്നു. ‘മുസ്‍ലിം സമുദായം നിശബ്ദതയിലാണ്’ ഓസില്‍ ട്വീറ്റ് ചെയ്തു.

‘വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ സഹോരന്മാര്‍ ഈ ക്രൂരമായ ദിവസങ്ങള്‍ ഓര്‍ത്തേടുക്കുമ്പോള്‍ അവരനുഭവിച്ച പീഡനത്തേക്കാള്‍ അവരുടെ മുസ്‍ലിം സഹോദരങ്ങളുടെ നിശബ്ദതയായിരിക്കും ഓര്‍മിക്കുക’ എന്നും ഓസില്‍ ട്വീറ്റില്‍ കുറിച്ചു.

ചൈനയുടെ വടക്ക് പടിഞ്ഞാറുള്ള ഷിങ്ജിയാങിലെ ഉയിഗൂര്‍ മുസ്‍ലിംകള്‍ ഭീകരമായ പീഡനങ്ങള്‍ക്കാണ് വിധേയമായമാവുന്നത്. ന്യൂനപക്ഷമായ മുസ്‍ലിംകളില്‍ ഏകദേശം ദശലക്ഷത്തോളം ക്യാമ്പുകളിലാണ്.

‘അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‍ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‍ലിം സമുദായം നിശബ്ദതയിലാണ്’ ചൈനീസ് ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധത ഓരോന്നായി താരം കുറിക്കുന്നു.

TAGS :

Next Story