Quantcast

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെത്തിയ നാല് ടീമുകള്‍ക്കാണ് ഏറ്റവും കടുപ്പമുള്ള മത്സരങ്ങള്‍...

MediaOne Logo

Web Desk

  • Published:

    16 Dec 2019 12:49 PM GMT

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി
X

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിനെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള നാല് ടീമുകള്‍ക്കും കടുത്ത മത്സരങ്ങളാണ് പ്രീ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ നാല് കളികളില്‍ ഒന്നില്‍ പോലും റയല്‍ മാഡ്രിഡിനെ തോല്‍പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. 13 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള റയല്‍ രണ്ട് തവണ സിറ്റിയെ തോല്‍പിച്ചപ്പോള്‍ രണ്ട് കളികള്‍ സമനിലയില്‍ പിരിയുകയായിരുന്നു. അതുകൊണ്ട് റയല്‍ മാഡ്രിഡിനെ മറികടന്ന് മുന്നേറാന്‍ ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടിവരും.

പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍

നിലവിലെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനെയാണ് നേരിടുക. സീരി എ ചാമ്പ്യന്മാരായ യുവന്റസിന് ലഭിച്ചത് ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിയാസിനെ. പി.എസ്.ജി ബൊറൂസിയ ഡോട്ട്മുണ്ടിനേയും ബാഴ്‌സലോണ നാപോളിയേയും പ്രീക്വാര്‍ട്ടറില്‍ നേരിടും.

യോസെ മൗറീഞ്ഞ്യോയുടെ ടോട്ടന്നത്തിന് ആര്‍ബി ലെയ്പ്‌സിഗിനെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. ലെയ്പ്‌സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലെത്തിയിരിക്കുന്നത്. കടലാസിലെങ്കിലും ഏറ്റവും എളുപ്പത്തിലുള്ള എതിരാളികളെ ലഭിച്ച ഇംഗ്ലീഷ് ടീം ടോട്ടന്നമാണ്. ചെല്‍സിയെ നേരിടുക ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ചായിരിക്കും.

ये भी पà¥�ें- ഡി ബ്രൂയിന്‍ ഷോയില്‍ അഴ്‌സണല്‍ തകര്‍ന്നു

പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി 18, 19, 25, 26 ദിവസങ്ങളിലായിരിക്കും നടക്കുക. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 10,11, 17, 18 ദിവസങ്ങളിലും നടക്കും. മാര്‍ച്ച് 20നായിരിക്കും ക്വാര്‍ട്ടറിലെത്തിയ ടീമുകളുടെ എതിരാളികളെ തീരുമാനിക്കുന്ന നറുക്കെടുപ്പ്.

TAGS :

Next Story