Quantcast

ജാമിഅ പൊലീസ് അതിക്രമം; വിദ്യാര്‍ഥികളെ പിന്തുണച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്

MediaOne Logo

Web Desk

  • Published:

    17 Dec 2019 9:07 PM IST

ജാമിഅ പൊലീസ് അതിക്രമം; വിദ്യാര്‍ഥികളെ പിന്തുണച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. ട്വിറ്ററിലൂടെയാണ് സി.കെ വിനീത് പ്രതിഷേധമറിയിച്ചത്. ജാമിഅ മില്ലിയയിൽ നടന്ന പ്രക്ഷോഭത്തെയും സി.കെ വിനീത് പിന്തുണച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചിത്രത്തോടൊപ്പം നമ്മൾ എന്നും അവർ എന്നും ഉള്ള വേർതിരിവില്ലെന്നും വിനീത് ട്വീറ്റ് ചെയ്തു. ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റ്.

കായിക മേഖലയില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും ആകാശ് ചോപ്രയും വിദ്യാര്‍ഥികളെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളും ഇതിനോടകം രംഗത്തുവന്നു. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പൊലീസിന്റെ നരനായാട്ടിനെ എതിര്‍ക്കുകയും ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണക്കുകയും ചെയ്ത് രംഗത്തുവന്നു. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി ആയിശ റെന്നയുടെ പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

നിരവധി ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. ഹോളിവുഡ് താരം ജോണ്‍ കുസാക്ക് ഡല്‍ഹി പൊലീസ്, ജാമിഅ വിദ്യാർഥികൾക്കെതിരെ അഴിച്ചുവിട്ട അതിക്രമത്തിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ഒപ്പം “ഐക്യദാര്‍ഢ്യം” എന്ന് കുറിക്കുകയും ചെയ്ത് കൊണ്ടാണ് പ്രതിഷേധിച്ചത്.

ബോളിവുഡിൽ അനുരാഗ് കശ്യപ് മുതൽ രാജ്കുമാർ റാവു വരെയുള്ള താരങ്ങൾ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നു കഴിഞ്ഞു. ട്വിറ്ററിലേക്ക് മടങ്ങിയെത്തിയ ചലച്ചിത്ര നിർമാതാവ് അനുരാഗ് കശ്യപ് കേന്ദ്ര സർക്കാരിനെ ‘ഫാഷിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് ഇനി മൗനം പാലിക്കാൻ കഴിയില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

TAGS :

Next Story