ഉയര്‍ന്ന് ചാടി റൊണോ; തകര്‍പ്പന്‍ ഗോള്‍
ആരാധകര്‍ക്കു മുന്നില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി റൊണാള്‍ഡോ വീണ്ടും

വയസ്സായിരിക്കുന്നു, യുഗം അവസാനിച്ചിരിക്കുന്നു.. എന്നെല്ലാം വിമര്‍ശിക്കുകയും പരിതപിക്കുകയും ചെയ്തിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി റൊണാള്‍ഡോ വീണ്ടും. ഇന്നലെ നടന്ന സാംദോറിയയും യുവന്റസും തമ്മിലുള്ള മത്സരത്തിലാണ് റൊണാള്‍ഡോയുടെ ഉയര്‍ന്നുള്ള ഹെഡര്‍ ഗോള്‍ പിറന്നത്. റൊണോയുടെ ‘തലയിലേറി’ യുവന്റസിന് മിന്നും ജയം.

ഹെഡര്‍ ഗോളില്‍ ഈ 34കാരനെ വെല്ലാന്‍ നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് ആരെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. അത്രമേല്‍ സുന്ദരമായിരുന്നു ഇന്നലെ നേടിയ ഗോള്‍. എതിര്‍ടീമിന്റെ പ്രതിരോധതാരത്തിന്റെ മുകളിലൂടെ ഉയര്‍ന്ന് ചാടി നേടിയ ഹെഡ് ഗോളാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം ആഘോഷിക്കുന്നത്.
ആദ്യപകുതിയില്‍ ഡിബാലയിലൂടെ യുവന്റസ് മുന്നേറിയെങ്കിലും കാപ്‌റാറിയിലൂടെ സാംദോറിയ തിരിച്ചടിക്കുകയാിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ മിന്നും ഗോളിലൂടെ യുവന്റ്‌സ് വിജയമുറപ്പിക്കുകയായിരുന്നു. വിജയത്തോട 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് യുവന്റ്‌സ്
Adjust Story Font
16

