ക്ലബ് ലോകകപ്പ്; ലിവര്‍പൂള്‍ ഫ്‌ളെമംഗോ കലാശപോരാട്ടം ഇന്ന്
ക്ലബ് ലോകകപ്പ് കിട്ടാക്കനിയായ ലിവര്‍പൂളിന് തോല്‍പിക്കേണ്ടത് കഴിഞ്ഞ 30കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഫ്‌ളെമംഗോയെയാണ്...

ലോക ക്ലബ് ഫുട്‌ബോള്‍ ഫൈനലില്‍ യൂറോപ്യന്‍ ചാംപ്യന്മാരായ ലിവര്‍പൂള്‍ ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ഫ്‌ളെമംഗോയെ നേരിടും. ദോഹയില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്കാണ് മത്സരം. ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവുമുള്‍പ്പെടെ നിരവധി ട്രോഫികള്‍ സ്വന്തമായുണ്ടെങ്കിലും ഫിഫ ക്ലബ് ലോകകപ്പ് ഇനിയും ലിവര്‍പൂളെന്ന വിഖ്യാത ഇംഗ്ലീഷ് ടീമിന് കിട്ടാക്കനിയാണ്.
വെറും ഒറ്റ മത്സരം മാത്രമകലെ റെഡ്‌സിന് മുന്നില്‍ ആ സ്വപ്ന നേട്ടമുണ്ട്. അതിന് ചുക്കാന്‍ പിടിക്കാന്‍ മുഹമ്മദ് സ്വലാഹ്, ഫെര്‍മിനോ, വാന്‍ഡെക്ക് തുടങ്ങി സമകാലിക ഫുട്‌ബോളിലെ പ്രതിഭാധനന്മാരായ താരങ്ങളുണ്ട്. എതിരാളികള്‍ ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ബ്രസീല്‍ ക്ലബ് ഫ്‌ളെമംഗോയാണ്.
ये à¤à¥€ पà¥�ें- സിറ്റിയെ തോല്‍പിച്ച് യുണൈറ്റഡ്, അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍
യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരാട്ടം കൂടിയാണ്. അതിനാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലിവര്‍പൂളിന്റെ വിഖ്യാത പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞത്.
എതിരാളികള്‍ ചില്ലറക്കാരല്ലെന്നും അതിനാല്‍ തന്നെ മികച്ച മത്സരം പുറത്തെടുക്കുമെന്നും ലിവര്‍പൂള്‍ ഗോള്‍ക്കീപ്പറായ ബ്രസീലുകാരന്‍ അലിസണ്‍ ബെക്കറും പറഞ്ഞു. മറുവശത്ത് മുഴുനീള ബ്രസീല്‍ താരങ്ങളുമായി അണിനിരക്കുന്ന ഫ്‌ളെമംഗോ വലിയ ആത്മവിശ്വാസത്തിലാണ്.
ये à¤à¥€ पà¥�ें- ‘മുസ്‍ലിം സമുദായം മൗനത്തിലാണ്’ വിമര്‍ശിച്ച് ഫുട്ബോള്‍ താരം മസൂദ് ഓസില്‍
കാരണം കഴിഞ്ഞ മുപ്പത് മത്സരങ്ങളിലായി അവര്‍ തോല്‍വിയെന്തെന്നറിഞ്ഞിട്ടില്ല. കോപ്പ ലിബര്‍ട്ടഡോറസ് കപ്പ് നേടിയതിന് പിന്നാലെ ബ്രസീല്‍ ലീഗിലും അവരുടെ തേരോട്ടമാണ്. ബ്രസീലിയന്‍ ദേശീയ താരങ്ങളായ ഫിലിപ്പ് ലൂയിസ് റാഫിഞ്ഞ എന്നിവരുണ്ടെങ്കിലും വ്യക്തിഗത മികവുകള്‍ക്കപ്പുറത്ത് ടീമിന്റെ ഒത്തിണക്കമാണ് ഫ്‌ളെമംഗോയുടെ കരുത്ത്.
കോണ്‍കാകാഫ് ചാംപ്യന്മാരായ മോണ്‍ടെറിക്കെതിരെ അവസാന മിനുട്ടിലാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയതെങ്കില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്‌ളെമംഗോ ഫൈനലില്‍ കടന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ദോഹ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Adjust Story Font
16

