Quantcast

ലെസ്റ്ററിനെതിരെ കരുത്തുകാട്ടി മാഞ്ചസ്റ്റര്‍ സിറ്റി

3-1ന്റെ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്ററുമായുള്ള അകലം ഒരു പോയിന്റാക്കി കുറക്കാനും മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കായി.

MediaOne Logo

Web Desk

  • Published:

    22 Dec 2019 10:41 AM IST

ലെസ്റ്ററിനെതിരെ കരുത്തുകാട്ടി മാഞ്ചസ്റ്റര്‍ സിറ്റി
X

നിലവിലെ ചാമ്പ്യന്മാരുടെ കളി മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഗംഭീര ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്ററുമായുള്ള അകലം ഒരു പോയിന്റാക്കി കുറക്കാനും മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കായി.

ശക്തമായി തുടങ്ങിയെങ്കിലും ആദ്യ പകുതിയുടെ 22ആം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വഴങ്ങി. സീസണിലെ 17ആം ഗോള്‍ നേടിയ ജേമി വാര്‍ഡിയാണ് ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. എട്ട് മിനുറ്റിന് ശേഷം റിയാദ് മഹ്‌റേസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ തിരിച്ചടിച്ചു. റഹീം സ്‌റ്റെര്‍ലിംങിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഇടവേളക്ക് രണ്ട് മിനുറ്റ് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് പെനല്‍റ്റി ലഭിച്ചു. പിഴവുകളില്ലാതെ കിക്ക് വലയിലെത്തിച്ച് ഗുണ്ടോഗന്‍ സിറ്റിയെ മുന്നിലെത്തിച്ചു.

69ആം മിനുറ്റില്‍ ഡി ബ്രൂയിന്‍ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യാതെ നിന്ന ഗബ്രിയേല്‍ ജീസസ് വലയിലെത്തിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ജയം ഉറപ്പിച്ചു. സീസണില്‍ ലെസ്റ്ററിന്റെ 17 കളികളിലെ മൂന്നാമത്തെ മാത്രം തോല്‍വിയായിരുന്നു ഇത്.

പുതിയ പരിശീലകര്‍ക്കു കീഴില്‍ ഇറങ്ങിയ എവര്‍ട്ടണും അഴ്‌സണലും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. എവര്‍ട്ടണ്‍ മാനേജര്‍ കാര്‍ലോ ആന്‍സെലോട്ടിയും അഴ്‌സണല്‍ മാനേജര്‍ മൈക്കല്‍ അര്‍ട്ടേറ്റയും ഗാലറിയിലിരുന്നാണ് സ്വന്തം ടീമിന്റെ കളി കണ്ടത്.

ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ന്യൂകാസില്‍ യുണൈറ്റഡും ബേണ്‍ മൗത്തിനെ ബര്‍ലിയുംതോല്‍പിച്ചു. അസ്റ്റണ്‍ വില്ലയെ 3-1നായിരുന്നു സത്താംപ്ടണ്‍ തോല്‍പിച്ചത്. നോര്‍വിച്ചിനെതിരെ 2-1നായിരുന്നു വോള്‍വ്‌സിന്റെ ജയം.

TAGS :

Next Story