2019ലും മെസിക്ക് 50 ഗോള്‍
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഒമ്പതിലും മെസി അമ്പതു കടന്നിരുന്നു....

2019ലും 50 ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി ലയണല്‍ മെസി. ക്ലബിനും രാജ്യത്തിനുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അമ്പത് ഗോളുകള്‍ തുടര്‍ച്ചയായി ആറാം വര്‍ഷമാണ് സ്വന്തമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഒമ്പതിലും മെസി അമ്പതു കടന്നിരുന്നു.
ലാ ലിഗയില്‍ ആല്‍വേസിനെതിരെ 4-1ന് ആധികാരിക ജയത്തോടെ ബാഴ്‌സലോണ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയിരുന്നു. മെസിക്ക് പുറമേ സുവാരസും ഗ്രീസ്മാനും വിദാലും ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. ഇതോടെ രണ്ടാംസ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ബാഴ്‌സക്ക് മൂന്ന് പോയിന്റ് മുന്‍തൂക്കമായി. അഞ്ച് ഗോള്‍ മുന്‍തൂക്കമുള്ള ബാഴ്‌സലോണയെ മറികടന്ന് ഈ വര്‍ഷം ഒന്നാമതെത്തണമെങ്കില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഇന്ന് 6-0ത്തിന് റയല്‍ ജയിക്കണം.
No post found for this urlഈവര്‍ഷം മെസി നേടിയ അമ്പതില്‍ 45ഉം ബാഴ്‌സലോണക്കുവേണ്ടിയുള്ളതായിരുന്നു. ഈ പതിറ്റാണ്ടില്‍ 2013ല്‍ ഒഴികെ എല്ലാ വര്‍ഷവും അമ്പതിലേറെ ഗോളുകള്‍ നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. 2012ല്‍ നേടിയ 91 ഗോളുകളാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍. തൊട്ടടുത്തവര്‍ഷം ഗോള്‍ നേട്ടം 45ലേക്ക് കുറഞ്ഞെങ്കിലും പിന്നീട് ഒരു വര്‍ഷം പോലും അമ്പതില്‍ കുറയാത്ത ഗോള്‍ മെസി നേടി.
ആല്‍വെസിനെതിരായ ഗോളോടെ ലാലിഗയിലെ ടോപ് സ്‌കോറര്‍ സ്ഥാനവും മെസി സ്വന്തം പേരിലാക്കി. റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സമയില്‍ നിന്നാണ് 13 ഗോളുകളോടെ മെസി ലാലിഗയില്‍ ഒന്നാമതെത്തിയത്. സുവാരസിന് 10ഉം ഗ്രീസ്മാന് ഏഴ് ഗോളുകളുമുണ്ട്.
Adjust Story Font
16

