Quantcast

‘വംശീയവാദികളേ, പോയി പ്രാഥമിക വിദ്യാഭ്യാസം നേടൂ...’

‘ഈ വിവാദത്തില്‍ ടോട്ടന്‍ഹാം ക്ലബിനേയോ ആരാധകരേയോ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വിരലില്ലെണ്ണാവുന്ന ചില വിഡ്ഢികളാണ് ഇതിന് പിന്നില്‍...’

MediaOne Logo

Web Desk

  • Published:

    23 Dec 2019 8:38 AM GMT

‘വംശീയവാദികളേ, പോയി പ്രാഥമിക വിദ്യാഭ്യാസം നേടൂ...’
X

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വംശീയ വിദ്വേഷം പരത്തുന്ന കാണികളോട് പ്രാഥമി വിദ്യാഭ്യാസം നേടി വരാന്‍ ചെല്‍സി പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗര്‍. ടോട്ടന്നത്തിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ റൂഡിഗറിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് മത്സരശേഷം അദ്ദേഹം വംശീയാധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.

ये भी पà¥�ें- വംശീയാധിക്ഷേപം തലക്കുപിടിച്ച് പ്രീമിയര്‍ലീഗ്

അഞ്ച് ട്വീറ്റുകളാണ് റൂഡിഗര്‍ ഇതുമായി ബന്ധപ്പെട്ട് ഇട്ടിരിക്കുന്നത്. ടോട്ടന്നത്തെ തോല്‍പിച്ച ചെല്‍സിയെ അഭിനന്ദിച്ചുള്ള ട്വീറ്റിനൊപ്പമാണ് വംശീയാധിക്ഷേപം പാടില്ലെന്നും വംശീയാധിക്ഷേപം നടത്തുന്നവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിടേണ്ടി വന്നത് സങ്കടപ്പെടുത്തിയെന്ന് പറഞ്ഞ റൂഡിഗര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി സംസാരിക്കേണ്ടത് പ്രധാനമാണെന്നും ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം ആളുകള്‍ ഇതേക്കുറിച്ച് മറക്കും.

ഈ വിവാദത്തില്‍ ടോട്ടന്‍ഹാം ക്ലബിനേയോ ആരാധകരേയോ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വിരലില്ലെണ്ണാവുന്ന ചില വിഡ്ഢികളാണ് ഇതിന് പിന്നില്‍. മത്സരശേഷം ടോട്ടന്നത്തിന്റെ നിരവധി ആരാധകര്‍ തനിക്ക് പിന്തുണയുമായെത്തിയ കാര്യവും റൂഡിഗര്‍ വ്യക്തമാക്കി. സുരക്ഷാ ക്യാമറകളും ടി.വി ക്യാമറകളും നിരവധിയുള്ള സ്‌റ്റേഡിയത്തില്‍ നിന്നും ശ്രമിച്ചാല്‍ കുറ്റക്കാരെ കണ്ടെത്തല്‍ എളുപ്പമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ അധിക്ഷേപിക്കല്‍ ഇനിയും തുടരും. 2019ലും വംശീയാധിക്ഷേപം തുടരുന്നത് എന്തൊരു നാണക്കേടാണെന്നും ഇതിനി എന്നാണ് അവസാനിക്കുകയെന്നും പറഞ്ഞാണ് അന്റോണിയോ റൂഡിഗര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ടോട്ടന്നം ചെല്‍സി മത്സരത്തിനിടെ മൂന്ന് തവണയാണ് കാണികളോട് വംശീയാധിക്ഷേപം പാടില്ലെന്ന് പൊതു അറിയിപ്പായി നല്‍കേണ്ടി വന്നത്. റൂഡിഗറിനെതിരെ വംശീയാധിക്ഷേപം നടന്ന കാര്യം ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡ് സ്ഥിരീകരിച്ചു. സംഭവം ചെല്‍സി ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വറ്റ പ്രീമിയര്‍ ലീഗ് അധികൃതരെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story