Quantcast

വാര്‍ ഫുട്‌ബോളിനെ കൊല്ലുന്നുവെന്ന് മൗറീന്യോ

സണ്ണിന് ചുവപ്പ് കാര്‍ഡ് നല്‍കാനുള്ള വാര്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും മൗറീന്യോ വ്യക്തമാക്കി...  

MediaOne Logo

Web Desk

  • Published:

    24 Dec 2019 12:09 PM IST

വാര്‍ ഫുട്‌ബോളിനെ കൊല്ലുന്നുവെന്ന് മൗറീന്യോ
X

വീഡിയോ അസിസ്റ്റ് റഫി(വാര്‍) സംവിധാനം ഫുട്‌ബോളിനെ കൊല്ലുന്നുവെന്ന് ടോട്ടന്നം പരിശീലകന്‍ ഹോസെ മൗറീന്യോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 2-0ത്തിന് തോറ്റതിന് പിന്നാലെയാണ് മൗറീന്യോയുടെ പ്രതികരണം.

മത്സരത്തിന്റെ 62ആം മിനുറ്റില്‍ ടോട്ടന്നത്തിന്റെ മുന്നേറ്റക്കാരന്‍ സണ്‍ യുങ് മിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു. ചെല്‍സി പ്രതിരോധക്കാരന്‍ റൂഡിഗറുമായുള്ള ബലാബലത്തിനൊടുവില്‍ വീണുപോയ സണ്‍ ചവിട്ടിയതിനാണ് ചുവപ്പുകാര്‍ഡ് കണ്ടത്. ആദ്യഘട്ടത്തില്‍ റഫറി ആന്റണി ടെയ്‌ലര്‍ ഫൗള്‍ വിളിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ അസിസ്റ്റ് റഫറി പോള്‍ ടെര്‍ണെയുടെ ഇടപെയലിനെ തുടര്‍ന്ന് സണ്ണിന് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു.

സണ്ണിന് ചുവപ്പ് കാര്‍ഡ് നല്‍കുന്നു

'സണ്ണിന്റെ കാര്യത്തില്‍ ടെര്‍ണെക്ക് തെറ്റുപറ്റിയെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഇത് ഇംഗ്ലണ്ടാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗ് നടക്കുന്ന സ്ഥലം. ഇത്തരം തീരുമാനങ്ങള്‍ പ്രീമിയര്‍ ലീഗിനേയും ഫുട്‌ബോളിനേയും കൊല്ലുന്നതാണ്' എന്നായിരുന്നു മൗറീന്യോയുടെ പ്രതികരണം.

കളിക്കളത്തില്‍ ആ സംഭവം നടക്കുമ്പോള്‍ അഞ്ച് മീറ്റര്‍ ദൂരത്ത് റഫറി ആന്റണി ടെയ്‌ലര്‍ ഉണ്ടായിരുന്നു. അദ്ദേഹം ചുവപ്പ് കാര്‍ഡിന് വിധിച്ചില്ല. വീഡിയോ റഫറിയാണ് ചുവപ്പുകാര്‍ഡിന്റെ തീരുമാനമെടുത്തത്. ആരാണ് കളി നിയന്ത്രിക്കുന്നത്? വീഡിയോ റഫറിയോ മൈതാനത്തെ റഫറിയോ? എന്നായിരുന്നു മൗറീന്യോയുടെ ചോദ്യം.

'വാര്‍ ഫുട്‌ബോളിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ആദ്യ പകുതിയില്‍ ചെല്‍സി നേടിയ പെനല്‍റ്റി ന്യായമായ വാര്‍ തീരുമാനമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സണ്ണിന് ചുവപ്പുകാര്‍ഡ് നല്‍കിയത് അന്യായവും' മൗറീന്യോ കൂട്ടിച്ചേര്‍ത്തു.

ടോട്ടന്നത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പിച്ചത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. തോല്‍വിയോടെ ടോട്ടന്നം ലീഗില്‍ ഏഴാം സ്ഥാനത്തായി. ചെല്‍സി നാലാം സ്ഥാനത്ത് കൂടുതല്‍ ശക്തരാവുകയും ചെയ്തു. ടോട്ടന്നത്തേക്കാള്‍ ആറ് പോയിന്റിന്റെ മുന്‍തൂക്കം നിലവില്‍ ചെല്‍സിക്കുണ്ട്.

ये भी पà¥�ें- വംശീയാധിക്ഷേപം തലക്കുപിടിച്ച് പ്രീമിയര്‍ലീഗ്

മൗറീഷ്യോ പോച്ചെറ്റീനോയുടെ പകരക്കാരനായാണ് മൗറീന്യോ ടോട്ടന്നം മാനേജരായി എത്തുന്നത്. ഇതുവരെ കളിച്ച ആറില്‍ മൂന്ന് കളികള്‍ മൗറീന്യോക്ക് കീഴില്‍ ടോട്ടന്നം തോറ്റു. രണ്ട് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗും.

TAGS :

Next Story