Quantcast

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ജയിക്കുന്നവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ എ.ടി.കെയും നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് പോരാട്ടം.

MediaOne Logo

Web Desk

  • Published:

    25 Dec 2019 11:26 AM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ജയിക്കുന്നവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ എ.ടി.കെയും നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് പോരാട്ടം. എ.ടി.കെയുടെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം നടക്കുക. ഇന്ന് ജയിക്കുന്നവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും.

നിലിവിലെ പോയിന്റുകള്‍ പ്രകാരം എഫ്.സി ഗോവയാണ് മുന്നില്‍. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ബംഗളൂരു എഫ്‌സിയും എടികെയും. ഒമ്പത് മത്സരങ്ങളില്‍ നിന്നായി നാല് വീതം ജയങ്ങളാണ് ഇരു ടീമുകള്‍ക്കുമുള്ളത്.

TAGS :

Next Story