Quantcast

റിയല്‍ കശ്മീരിന് സീസണിലെ ആദ്യ ജയം

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയാണ് റിയല്‍ കശ്മീര്‍ 2-1ന് തോല്‍പിച്ചത്...

MediaOne Logo

Web Desk

  • Published:

    26 Dec 2019 4:24 PM IST

റിയല്‍ കശ്മീരിന് സീസണിലെ ആദ്യ ജയം
X

ഐലീഗില്‍ റിയല്‍ കശ്മീരിന് സീസണിലെ ആദ്യ ജയം. ശ്രീനഗറില്‍ നടന്ന മത്സരത്തിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റിയെ 2-1നാണ് റിയല്‍ കശ്മീര്‍ തോല്‍പിച്ചത്.

ये भी पà¥�ें- റിയല്‍ കശ്മീരിന്റെ രണ്ട് ഹോം മാച്ചുകള്‍ മാറ്റിവെച്ചു

സ്വന്തം മൈതാനത്തിലെ അനുകൂല സാഹചര്യങ്ങളെ പരമാവധി മുതലെടുക്കുന്ന പ്രകടനമായിരുന്നു റിയല്‍ കശ്മീരിന്റേത്. 22ആം മിനുറ്റില്‍ ഡാനിഷ് ഫറൂഖും 27ആം മിനുറ്റില്‍ ഐവറി കോസ്റ്റ് താരം ബാസി അര്‍മാന്‍ഡുമാണ് റിയല്‍ കശ്മീരിനായി ഗോളുകള്‍ നേടിയത്. ചെന്നൈ സിറ്റിയുടെ ആശ്വാസ ഗോള്‍ 48ആം മിനുറ്റില്‍ സയിദ് സുഹൈല്‍ പാഷ നേടി.

ये भी पà¥�ें- ഐ.പി.എല്ലിലെ ‘വല്യേട്ടന്’ വിലക്കിന് സാധ്യത

നേരത്തെ നടന്ന രണ്ട് എവേ മത്സരങ്ങളിലും റിയല്‍ കശ്മീരിന് സമനിലയായിരുന്നു. ഈസ്റ്റ് ബംഗാളിനോടും ടി.ആര്‍.എ.യു എഫ്.സിക്കുമെതിരെയായിരുന്നു റിയല്‍ കശ്മീരിന്റെ സമനിലകള്‍. മൂന്ന് കളികള്‍ കളിച്ച റിയല്‍ കശ്മീര്‍ അഞ്ച് പോയിന്റുമായി ലീഗില്‍ ഏഴാമതാണ്. നാല് കളികളില്‍ നിന്നും എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാളാണ് പോയിന്റ് ടേബിളില്‍ മുന്നിട്ടു നില്‍കുന്നത്.

TAGS :

Next Story