Quantcast

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വമ്പന്മാര്‍ കളത്തില്‍ 

ഒന്നാമതുള്ള ലിവര്‍പൂള്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ നേരിടും

MediaOne Logo

Web Desk

  • Published:

    26 Dec 2019 8:34 AM IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വമ്പന്മാര്‍ കളത്തില്‍ 
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. ഒന്നാമതുള്ള ലിവര്‍പൂള്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ നേരിടും. ടോട്ടനം ബ്രൈറ്റണെയും ആഴ്സണല്‍ ബേണ്‍മൌത്തിനെയും നേരിടും. ചെല്‍സിക്ക് സതാംപ്ടണാണ് എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡുമായി ഏറ്റുമുട്ടും

പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്നു. പ്രീമിയര്‍ ലീഗില്‍ എതിരാളികളില്ലാതെ കുതിക്കുന്ന ക്ലോപ്പിന്റെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് മുന്നേറുന്ന ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. ലെസ്റ്ററിന്റെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം 1: 30നാണ് മത്സരം.

ടോട്ടനത്തെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ചെല്‍സി ഇന്ന് സൗത്താംപ്ടണെ നേരിടുന്നത്. 32 പോയന്റുമായി നാലാം സ്ഥാനത്താണ് ലംപാര്‍ഡിന്റെ ചെല്‍സി.

ചെല്‍സിയുമായി രണ്ട് ഗോളിന്റെ പരാജയത്തില്‍ നിന്നും കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് ടോട്ടനം ഇന്ന് ബ്രെയിറ്റനെ നേരിടുന്നത്. 26 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടോട്ടനം. ആഴ്‌സണല്‍ ഇന്ന് ബെര്‍ണമൗത്തിനേയും യുണൈറ്റഡ് ന്യൂകാസിലിനെയും നേരിടും.

എന്നാല്‍ മൂന്നാം സ്ഥാനത്ത് കിതച്ച് മുന്നേറുന്ന നിലവിലെ ചാമ്പ്യന്മാരും കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെയാണ് നേരിടുന്നത്. ശനിയാഴ്ച്ച 1.15നാണ് മത്സരം.

TAGS :

Next Story