Quantcast

ലെസ്റ്ററിനെ നാണംകെടുത്തി ലിവര്‍പൂള്‍, യുണൈറ്റഡിന് ആധികാരിക ജയം

19 ആഴ്ച്ചകള്‍ പൂര്‍ത്തിയായ പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളിന് രണ്ടാം സ്ഥാനക്കാരേക്കാള്‍ 13 പോയിന്റിന്റെ മുന്‍തൂക്കമായി.

MediaOne Logo

Web Desk

  • Published:

    27 Dec 2019 3:19 AM GMT

ലെസ്റ്ററിനെ നാണംകെടുത്തി ലിവര്‍പൂള്‍, യുണൈറ്റഡിന് ആധികാരിക ജയം
X

ചാമ്പ്യന്‍സ് ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായി ഒന്നാമതുള്ള ലിവര്‍പൂള്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കടുത്ത മത്സരമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ കിംങ് പവര്‍ സ്റ്റേഡിയത്തില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ വെച്ച് ലിവര്‍പൂള്‍ ലെസ്റ്ററിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തുകളഞ്ഞു. ഇതോടെ 19 ആഴ്ച്ചകള്‍ പൂര്‍ത്തിയായ പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളിന് രണ്ടാം സ്ഥാനക്കാരേക്കാള്‍ 13 പോയിന്റിന്റെ മുന്‍തൂക്കമായി.

കിരീടം ലിവര്‍പൂളിന് മാറ്റിവെച്ച ശേഷം ബാക്കി ചര്‍ച്ച മതിയെന്ന അവസ്ഥയാണ് പ്രീമിയര്‍ ലീഗില്‍. ഓരോ കളി കഴിയും തോറും എതിരാളികളേക്കാള്‍ കൂടുതല്‍ ശക്തരാവുകയാണ് ലിവര്‍പൂള്‍. സീസണിലെ ഏറ്റവും മികച്ചതും ആധികാരികവുമെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനത്തിലാണ് ലിവര്‍പൂള്‍ ലെസ്റ്ററിനെ 4-0ത്തിന് തോല്‍പിച്ചത്.

ഇരുപകുതികളിലുമായി ഫിര്‍മീനോ നേടിയ ഓരോ ഗോളുകളും രണ്ടാംപകുതിയില്‍ മില്‍നറും ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും നേടിയ ഗോളുകളിലാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ലെസ്റ്ററിനെ തകര്‍ത്തത്.

ये भी पà¥�ें- വംശീയാധിക്ഷേപം തലക്കുപിടിച്ച് പ്രീമിയര്‍ലീഗ്

ബോക്‌സിംങ് ഡേയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ(4-1)ന് തകര്‍ത്തു. ആന്റണി മാര്‍ഷല്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ റഷ്‌ഫോര്‍ഡും ഗ്രീന്‍വുഡും യുണൈറ്റഡിന് വല ചലിപ്പിച്ചു. മാത്യു ലോങ്‌സ്റ്റാഫ് ന്യൂകാസിലിന് വേണ്ടി നേടിയ ഗോളായിരുന്നു കളിയില്‍ ആദ്യം പിറന്നത്. പിന്നീട് നാലെണ്ണം ന്യൂകാസിലിന് സ്വന്തം വലയിലാണ് വഴങ്ങേണ്ടി വന്നതെന്ന് മാത്രം.

പുതിയ പരിശീലകര്‍ക്ക് കീഴില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ അഴ്‌സണല്‍ ബേണ്‍മൗത്തിനോട് സമനില(1-1) പാലിച്ചപ്പോള്‍ എവര്‍ട്ടണ്‍ ഏകപക്ഷീയമായ ഒരുഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി. സൗത്താംപ്ടണ്‍ 2-0ത്തിനാണ് ചെല്‍സിയെ തോല്‍പിച്ചത്. ആദ്യം ഗോള്‍ വഴങ്ങിയ ടോട്ടന്നം ഹാരി കെയ്‌നിന്റേയും ഡേല്‍ അലിയുടെയും ഗോളുകളുടെ സഹായത്തില്‍ ബ്രിംങ്ടണെ(2-1ന്) തോല്‍പിച്ചു.

TAGS :

Next Story