പെരിന്തൽമണ്ണയിൽ ഫുട്ബോൾ താരം കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് ധന്‍രാജ് കുഴഞ്ഞുവീണത്

മലപ്പുറം പെരിന്തൽമണ്ണയിൽ ഫുട്ബോൾ താരം കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മുൻ സന്തോഷ് ട്രോഫി താരം പാലക്കാട് സ്വദേശി ധൻരാജാണ് മരിച്ചത്. മത്സരത്തിനിടെ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇന്ന് പെരിന്തല്‍മണ്ണയില്‍ പൊതുദര്‍ശനത്തിന് വെക്കും.
പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് ധന്‍രാജ് കുഴഞ്ഞുവീണത്. ശാസ്ത മെഡിക്കല്‍സ് തൃശൂരിനെതിരായ മത്സരത്തില്‍ എഫ്സി പെരിന്തല്‍മണ്ണക്ക് വേണ്ടിയാണ് ധന്‍രാജ് ബൂട്ട് കെട്ടിയത്. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധന്‍രാജ് ഗ്രൌണ്ടില്‍ കുഴഞ്ഞുവീണത്. 39 വയസുള്ള ഈ പ്രതിരോധ നിരക്കാരന്‍ ഇന്ത്യയിലെ പ്രമുഖ ക്ലബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്. 2004ല്‍ വിവ കേരള രൂപീകരിച്ചപ്പോള്‍ ധന്‍രാജ് ടീമിലുണ്ടായിരുന്നു. സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.
Adjust Story Font
16

