മില്ലീമീറ്റര്‍ കണക്കാക്കി വാര്‍ തീരുമാനിക്കണ്ട, ഫുട്‌ബോള്‍ നിയമം തന്നെ മാറും
ഒറ്റനോട്ടത്തില്‍ തീരുമാനങ്ങളെടുക്കാനാവാത്ത അവസരങ്ങളില്‍ വാറിനേക്കാള്‍ ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് നീക്കം...

തലനാരിഴ കീറി പരിശോധിച്ചുള്ള വാര്‍ തീരുമാനങ്ങള്‍ക്ക് മാറ്റം വരുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അധികൃതര്‍. ഒറ്റനോട്ടത്തില്‍ തെറ്റെന്ന് തോന്നുന്ന തീരുമാനങ്ങള്‍ തിരുത്താന്‍ മാത്രമേ വീഡിയോ അസിസ്റ്റന്റ് റഫറീയിംഗ് ഉപയോഗിക്കേണ്ടതുള്ളൂവെന്നാണ് ഫുട്‌ബോളിലെ അന്താരാഷ്ട്ര നിയമ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. വാറിന്റെ അമിത ഇടപെടല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കൊല്ലുന്നുവെന്ന വിമര്‍ശങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം.
പ്രതീക്ഷിച്ച ഫലമല്ല വാര്‍ ഫുട്‌ബോളിന് നല്‍കുന്നതെന്ന തിരിച്ചറിവാണ് ഫുട്‌ബോള്‍ രംഗത്തെ വിദഗ്ധര്‍ പങ്കുവെക്കുന്നത്. 'നമ്മള്‍ പ്രതീക്ഷിച്ച രീതിയിലല്ല പലപ്പോഴും വാര്‍ ഫുട്‌ബോളില്‍ ഇടപെടുന്നത്. ഓഫ്‌സൈഡാണോ അല്ലയോ എന്നറിയാന്‍ നിങ്ങള്‍ മിനുറ്റുകളെടുക്കുന്നുണ്ടെങ്കില്‍ അത് ഒറ്റനോട്ടത്തില്‍ വ്യക്തമല്ലെന്നാണ് മനസിലാക്കാനാവുക. അത്തരം സന്ദര്‍ഭങ്ങളില്‍ ഫീല്‍ഡ് റഫറിയുടെ തീരുമാനമായിരിക്കണം അന്തിമം'അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ലൂക്കാസ് ബ്രൂഡ് പറഞ്ഞു.
ये à¤à¥€ पà¥�ें- വാര്‍ ഫുട്‌ബോളിനെ കൊല്ലുന്നുവെന്ന് മൗറീന്യോ
ഫുട്‌ബോളിലെ കളി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതും IFABയാണ്. അതുകൊണ്ടുതന്നെ വാറിന്റെ ഭാവിയില്‍ IFAB ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ നിര്‍ണ്ണായകമാണ്. 'തിയറി നോക്കിയാല്‍ 1 മില്ലീമീറ്ററിന്റെ ഓഫ്‌സൈഡ്‌പോലും ഓഫ്‌സൈഡാണ്. പക്ഷേ അത്തരമൊരു തീരുമാനം നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ എടുക്കാന്‍സാധിക്കുന്നില്ലെങ്കില്‍ അഞ്ചോ ആറാ പത്തോ പന്ത്രണ്ടോ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുന്നുവെങ്കില്‍ തീരുമാനം വാറിന്റേതാകരുത്'ബ്രൂഡ് കൂട്ടിച്ചേര്‍ക്കുന്നു.
ये à¤à¥€ पà¥�ें- മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു
വാറിന് വേണ്ടി വാദിച്ചിരുന്നവര്‍ പോലും പ്രീമിയര്‍ ലീഗില്‍ വാര്‍ നടപ്പാക്കിയതിന് ശേഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശീലകരായ പെപ് ഗ്വാര്‍ഡിയോളയും ഹോസെ മൗറീന്യോയും അടക്കമുള്ളവര്‍ വാര്‍ ഫുട്‌ബോളില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ചിരുന്നു. പ്രീമിയര്‍ ലീഗ് സീസണിലെ പകുതി മത്സരങ്ങള്‍ കഴിയുമ്പോള്‍ ഷെഫീല്‍ഡ് യുണൈറ്റഡാണ് വാറിന്റെ പേരില്‍ ഏറ്റവും നഷ്ടമുണ്ടായ ടീം. ഏഴ് തവണയാണ് ഷെഫീല്‍ഡ് യുണൈറ്റഡിന് പ്രതികൂലമായി വാര്‍ തീരുമാനങ്ങള്‍ വന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച നടന്ന ലിവര്‍പൂള്‍ വോള്‍വ്‌സ് മത്സരത്തിലും വാറിന്റെ കളികള്‍ നിര്‍ണ്ണായകമായിരുന്നു. വോള്‍വ്‌സിനെ ഒരു ഗോളിന് തോല്‍പിക്കാന്‍ ലിവര്‍പൂളിനെ സഹായിച്ചത് വാറായിരുന്നു. ആദ്യ പകുതിയുടെ 42ആം മിനുറ്റില്‍ ലിവര്‍പൂളിന്റെ ഗോള്‍ റഫറി ആദ്യം അനുവദിച്ചിരുന്നില്ല. പന്ത് കയ്യില്‍ തട്ടിയില്ലെന്ന് വാറില്‍ തെളിഞ്ഞതോടെയാണ് ലിവര്‍പൂളിന്റെ ഗോള്‍ അനുവദിക്കപ്പെട്ടത്. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ വോള്‍വ്‌സ് ഗോള്‍ മടക്കിയെങ്കിലും വാര്‍ ഓഫ് സൈഡ് വിളിക്കുകയായിരുന്നു. വാറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സമനിലയിലോ ലിവര്‍പൂളിന്റെ തോല്‍വിയിലോ കലാശിക്കുമായിരുന്ന മത്സരമായിരുന്നു അത്.
Adjust Story Font
16

