‘ഒസില്‍ ഇങ്ങനെ ചിരിക്കുന്നത് കാണുന്നത് 18 മാസത്തിനിടെ ആദ്യം’
സ്പാനിഷുകാരനായ അര്‍ട്ടേറ്റയുടെ വരവ് ഒസില്‍ അടക്കമുള്ള കളിക്കാരില്‍ എത്രത്തോളം മാറ്റമുണ്ടാക്കിയെന്നതിന്റെ തെളിവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ജയമെന്നാണ് ഫെര്‍ഡിനാന്റിന്റെ വിലയിരുത്തല്‍...

പുതിയ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെ വരവ് അഴ്‌സണലിന്റെ താരങ്ങളിലും കളിയിലും വരുത്തിയ വലിയ മാറ്റത്തെ കയ്യടിയോടെ പ്രോത്സാഹിപ്പിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഗണ്ണേഴ്‌സിന്റെ ജര്‍മ്മന്‍താരം മെസ്യൂട്ട് ഒസില്‍ കഴിഞ്ഞ 18 മാസത്തിനിടെ മനസു തുറന്ന് ഇങ്ങനെ ചിരിക്കുന്നത് ആദ്യമായാണ് കണ്ടതെന്നായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധക്കാരന്‍ റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞത്.
അര്‍ട്ടേറ്റ എഫക്ടില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അഴ്‌സണല്‍ തോല്‍പിച്ചത്. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മലര്‍ത്തിയടിച്ചതോടെ പത്താം സ്ഥാനത്തേക്ക് കയറി വന്നിരിക്കുകയാണ് അഴ്‌സണല്‍. കഴിഞ്ഞ ആറ് കളികളില്‍ അഴ്‌സണലിന്റെ ആദ്യ ജയമാണിത്.
നികോളസ് പെപെയും സോക്രട്ടീസും ആദ്യ പകുതിയിലായിരുന്നു അഴ്‌സണലിനായി ഗോളുകള്‍ നേടിയത്. പതിവുപോലെ ഗണ്ണേഴ്‌സിന്റെ മധ്യനിരയിലെ ഊര്‍ജ്ജമായത് ഒസിലായിരുന്നു. ഒസിലിന് മുന്‍ പരിശീലകന്‍ ഉനയ് എമറിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം നാട്ടില്‍ പാട്ടായിരുന്നു. പരിശീലകനുമായി പിണങ്ങിയതോടെ പലപ്പോഴും ഒസില്‍ ടീമിന് പുറത്താവുകപോലും ചെയ്തു.
റിയോ ഫെര്ഡിനാന്ഡ്സ്പാനിഷുകാരനായ അര്‍ട്ടേറ്റയുടെ വരവ് ഒസില്‍ അടക്കമുള്ള കളിക്കാരില്‍ എത്രത്തോളം മാറ്റമുണ്ടാക്കിയെന്നതിന്റെ തെളിവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ജയമെന്നാണ് ഫെര്‍ഡിനാന്റിന്റെ വിലയിരുത്തല്‍. മുന്‍ പരിശീലകന്‍ എമറിയുടെ അടവുകളിലും രീതികളിലും അഴ്‌സണല്‍ ടീമിന്റെ പല താരങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. ആദ്യ ഗോള്‍ നേടിയ നിക്കോളസ് പെപെ പുതിയൊരു കളിക്കാരനെപ്പോലെയാണ് കളിച്ചതെന്നും കളിക്കാരില്‍ വന്ന മാറ്റത്തിന് കാരണം പരിശീലകനെ മാറ്റിയതാണെന്നാണ് ഫെര്‍ഡിനാന്റ് കൂട്ടിചേര്‍ക്കുന്നത്.
സീസണില്‍ നേരത്തെ കളിച്ച 20 മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് അഴ്‌സണല്‍ ഗോള്‍ വഴങ്ങാതിരുന്നിട്ടുള്ളൂ. ഇത്രയും ഒത്തിണക്കത്തോടെ അഴ്‌സണല്‍ കളിക്കുന്നത് അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. ഈ ആത്മവിശ്വാസം തുടരാനായാല്‍ വരും മത്സരങ്ങളിലും പുതിയൊരു അഴ്‌സണലിനെയാകും എതിരാളികള്‍ക്ക് നേരിടേണ്ടി വരികയെന്നും ഫെര്‍ഡിനാന്റ് പറഞ്ഞു.
Adjust Story Font
16

