Quantcast

ലിവര്‍പൂളിനെ ആര് തോല്‍പിക്കും?

പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ക്ലോപ്പിന്റെ ചെമ്പട. ഒടുവില്‍ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്...

MediaOne Logo

Web Desk

  • Published:

    3 Jan 2020 8:25 AM IST

ലിവര്‍പൂളിനെ ആര് തോല്‍പിക്കും?
X

ആരുണ്ട് ലിവര്‍പൂളിന് മണികെട്ടാന്‍ എന്നതാണ് പ്രീമിയര്‍ ലീഗിലെ അവസ്ഥ. 2019 ജനുവരി മൂന്നിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് അവസാനമായി ലിവര്‍പൂളിനെ തോല്‍പിച്ചത്. പിന്നീടിങ്ങോട്ട് നടന്ന 37 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ക്ലോപ്പിന്റെ കുട്ടികള്‍ തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ലിവര്‍പൂള്‍ തോല്‍വിയറിയാത്ത വര്‍ഷം പൂര്‍ത്തിയാക്കി.

ये भी पà¥�ें- കട്ടക്ക് കളിച്ചാല്‍ മാത്രം പോര ലിവര്‍പൂളിനെ മറികടക്കാന്‍ പ്രാര്‍ഥനയും വേണമെന്ന് ഗ്വാര്‍ഡിയോള

മുഹമ്മദ് സലാ(4'), സാഡിയോ മാനെ(64') എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. സീസണില്‍ കളിച്ച 20 മത്സരങ്ങളില്‍ 19 ജയവും ഒരു സമനിലയും അടക്കം 58 പോയിന്റാണ് ലിവര്‍പൂള്‍ വാരിക്കൂട്ടിയിരിക്കുന്നത്. 1990ന് ശേഷം പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകാനുള്ള കുതിപ്പിലാണ് ചെമ്പട. നിലവിലെ സീസണില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ 13 പോയിന്റിന്റെ മുന്‍തൂക്കമാണ് ഇപ്പോള്‍ ലിവര്‍പൂളിനുള്ളത്.

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയത്തിന്റെ കണക്കുകള്‍ക്ക് ഇതിലും നീളമുണ്ട്. സ്വന്തം തട്ടകത്തില്‍ നടന്ന കഴിഞ്ഞ 18 പ്രീമിയര്‍ ലീഗ് മത്സരങ്ങളും ലിവര്‍പൂള്‍ ജയിച്ചു. 2017 ഏപ്രിലിന് ശേഷം ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തോല്‍പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

TAGS :

Next Story