2020ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ക്കാനിരിക്കുന്ന റെക്കോര്‍ഡുകള്‍
2018ല്‍ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടുമ്പോള്‍ റൊണാള്‍ഡോ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം തന്‍റെ കരിയറില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫുട്‌ബോള്‍ ചരിത്രം മാറ്റിയെഴുതുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കിരീടങ്ങളും പുരസ്കാരങ്ങളുമെല്ലാം സ്വന്തമാക്കി ഇറ്റാലിയന്‍ മണ്ണില്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ വര്‍ഷവും നേടാന്‍ ഒട്ടനവധി നേട്ടങ്ങളുണ്ട്. ഏതൊക്കെ നേട്ടങ്ങളാണ് 2020 റൊണാള്‍ഡോക്കായി കാത്തുവെച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന താരം

2018ല്‍ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടുമ്പോള്‍ റൊണാള്‍ഡോ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം തന്‍റെ കരിയറില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഈ വര്‍ഷം റൊണാള്‍ഡോക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടാനായാല്‍ ലോക റെക്കോര്‍ഡിലെത്താം. നിലവില്‍ ആറ് കിരീടം നേടിയ മുന്‍ റയല്‍താരം ഫ്രാന്‍സിസ്‌ക്കോ ഗെന്റോയാണ് ഈ റെക്കോര്‍ഡിന്‍റെ ഉടമ. കിരീടം നേടിയാല്‍ ഗെന്‍റോയോടൊപ്പം റെക്കോര്‍ഡ് പങ്കിടാന്‍ സാധിക്കും.
യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ സ്‌കോറര്‍

റൊണാള്‍ഡോ നാല് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്നും 9 ഗോളുകള്‍ നേടയിരുന്നു. ചാമ്പ്യന്‍ഷിപ്പ് ടോപ്പ് സ്‌കോററായ മൈക്കിള്‍ പ്ലാറ്റിനിയോടൊപ്പമാണ് നിലവില്‍ റൊണാള്‍ഡോ. 2020ലെ ടൂര്‍ണമെന്റില്‍ വലകുലുക്കാനായാല്‍ റൊണാള്‍ഡോയായിരിക്കും യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്

നിലവില്‍ മെസിയും റൊണാള്‍ഡോയുമാണ് ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ താരങ്ങള്‍. ഇരുവരും എട്ട് ഹാട്രിക്കുകള്‍ വീതമാണ് നേടിയിട്ടുള്ളത്. മെസിയെ കടന്ന് ഈ വര്‍ഷം ഹാട്രിക് നേടാനായാല്‍ റൊണാള്‍ഡോക്ക് ഏറ്റവും കൂടുതല്‍ ഹാട്രിക് സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് കുതിക്കാം.
ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ലീഗിലെ ടോപ് സ്‌കോറര്‍

നിലവില്‍ റൊണാള്‍ഡോ സിരീസ് എയിലെ സ്‌കോര്‍ ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ 2020ല്‍ ലീഗിലെ ടോപ് സ്‌കോററാവാന്‍ സാധിച്ചാല്‍ മൂന്ന് പ്രധാന ലീഗുകളില്‍ ടോപ് സ്‌കോററാവുന്ന ലോകത്തെ ആദ്യ താരമായി മാറും റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ പ്രീമിയല്‍ ലീഗിലും റയലിനായി കളിക്കുന്ന കാലത്ത് സ്പാനിഷ് ലീഗിലും റൊണാള്‍ഡോ ടോപ് സ്കോറര്‍ ആയിട്ടുണ്ട്.
രാജ്യാന്തര ടോപ് സ്‌കോറര്‍
റൊണാള്‍ഡോ പൊര്‍ച്ചുഗലിനായി 99 ഗോള്‍ നേടി രാജ്യാന്തര മത്സരങ്ങളിലും മുന്നേറുകയാണ്. ഇറാനിന്റെ അലി ഡായിയാണ് രാജ്യാന്തര ടോപ് സ്‌കോറര്‍. അദ്ദേഹം ഇറാനിനായി 109 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം റൊണാള്‍ഡോക്ക് പൊര്‍ചുഗലിനായി 10 ഗോളിലധികം നേടാനായാല്‍ എന്നത്തെയും മികച്ച രാജ്യാന്തര ടോപ് സ്‌കോററാവാനും റൊണാള്‍ഡോക്കാവും.
Adjust Story Font
16

