Quantcast

ഗോകുലം ഐസ്വാള്‍ മത്സരം സമനിലയില്‍

ഇരുപതാം മിനുറ്റു മുതല്‍ പത്തുപേരുമായി കളിച്ച ഐസ്വാള്‍ എവേ മത്സരത്തില്‍ ജയത്തിനൊത്ത സമനിലയാണ് നേടിയത്...

MediaOne Logo

Web Desk

  • Published:

    5 Jan 2020 7:39 AM IST

ഗോകുലം ഐസ്വാള്‍ മത്സരം സമനിലയില്‍
X

ഐ ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകത്തില്‍ സമനിലയിലൊതുങ്ങി കേരളം. കരുത്തരായ ഐസ്വാളിനോടായിരുന്നു ഗോകുലത്തിന്റെ മത്സരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ആദ്യ മിനിറ്റുകളില്‍ തുടങ്ങിയിരുന്നു ഐസ്വാളിന്റെ ആക്രമണം. ആറാം മിനിട്ട് മുതല്‍ ഗോകുലവും ആക്രമിച്ച് മുന്നേറി. 14ാം മിനിറ്റില്‍ ഗോകുലത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി അബ്ദു ലെയ് കനൗട്ടിന്റെ ഗോള്‍.

തിരിച്ചടിക്കാനായി ഗോകുലം ആഞ്ഞ് ശ്രമിച്ചു. 20ാം മിനിറ്റില്‍ ഹെന്റി കിസിക്കേയുടെ ഗോള്‍ വലയിലേക്കുള്ള ഷോട്ട് കൈ കൊണ്ട് തട്ടിയകറ്റിയതിന് ഐ സ്വാള്‍ താരം ജോസഫ് അഡ്‌ജെ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീടങ്ങോട്ട് 10 പേരുമായിട്ടായിരുന്നു ഐസ്വാളിന്റെ പോരാട്ടം. ഈ പിഴവിന് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ ഗോകുലത്തിന്റെ ക്യാപ്റ്റന്‍ ജോസഫ് മാര്‍ക്കേസിന് സാധിച്ചില്ല.

ये भी पà¥�ें- പത്തുപേരായി കളിച്ചിട്ടും ആരോസിനെ തോല്‍പിച്ച് ഗോകുലം; ഐലീഗില്‍ ഒന്നാമത്

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങളെല്ലാം ഐ സ്വാള്‍ ഗോള്‍ കീപ്പര്‍ ലാല്‍ റാമോ വിയയുടെ മികവില്‍ നിഷ്ഫലമായി. 72ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ സല്‍മാന്‍ കള്ളിയത്ത് നല്‍കിയ പാസ് ജോസഫ് മാര്‍ക്കസ് ലക്ഷ്യത്തിലെത്തിച്ചു. ഈ മാസം ഒന്‍പതിന് ചെന്നൈ സിറ്റി എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

TAGS :

Next Story