പ്രീമിയര്‍ ലീഗിലെ തോല്‍വിക്ക് സിറ്റിയുടെ മധുരപ്രതികാരം
ആദ്യ പകുതിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സിറ്റി മുന്നിലെത്തിയപ്പോള്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മരണമണി മുഴങ്ങിയിരുന്നു...

ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക ജയം. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ 3 -1 നാണ് സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗ് ഡെര്‍ബിയിലേറ്റ തോല്‍വിക്ക്(2-1) മധുരപ്രതികാരം കൂടിയായി സിറ്റിയുടെ ഈ വിജയം. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ, റിയാദ് മഹ്‌റസ്, ആന്ദ്രേസ് പെരേര(സെല്‍ഫ് ഗോള്‍) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
തികച്ചും ആധികാരികമായിരുന്നു ആദ്യപകുതിയിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രകടനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഓള്‍ഡ് ട്രാഫോഡില്‍ നാണം കെടുത്തുമെന്നതിന്റെ സൂചനകള്‍ നല്‍കി 3-0ത്തിനാണ് സിറ്റി ആദ്യ പകുതി അവസാനിപ്പിച്ചത്.
അഗ്യൂറോയേയും ജീസസിനേയും ബെഞ്ചിലിരുത്തി 4-4-2 ശൈലിയിലാണ് സിറ്റി കളി തുടങ്ങിയത് ഡിബ്രൂയിനും ബെര്‍ണാഡോ സില്‍വയുമായിരുന്നു ആക്രമണത്തിന്റെ കുന്തമുനകള്‍. ബോക്‌സിന്റെ അതിരിലൂടെ ഓടിക്കൊണ്ട് ഗോള്‍ പോസ്റ്റിന്റെ മൂലയിലേക്ക് പന്ത് തൊടുത്ത് ബെര്‍ണാഡോ സില്‍വയാണ് ഗോള്‍ സ്‌കോറിംങ് തുടങ്ങിയത്.
ബെര്‍ണാഡോ സില്‍വയുടെ പാസ് സ്വീകരിച്ച റിയാദ് മഹ്‌റേസ് യുണൈറ്റഡ് ഗോളിയെ കബളിപ്പിച്ച് ഗോളിലേക്ക് അനായാസം തട്ടിയിട്ടാണ് രണ്ടാം ഗോള്‍ നേടിയത്. റീബൗണ്ട് രക്ഷപ്പെടുത്താനുള്ള ആന്ദ്രയാസ് പെരേരിയയുടെ ശ്രമം സ്വന്തം ഗോള്‍പോസ്റ്റിനുള്ളില്‍ അവസാനിച്ചതോടെ സിറ്റിയുടെ മുന്‍തൂക്കം മൂന്ന് ഗോളായി.
ये à¤à¥€ पà¥�ें- സിറ്റിയെ തോല്‍പിച്ച് യുണൈറ്റഡ്, അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍
മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ ഗോളാണ് രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടാം പാദത്തില്‍ തിരിച്ചുവരവിന്റെ ചെറിയ പ്രതീക്ഷയെങ്കിലും നല്‍കിയത്. ജനുവരി 29ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലാണ് രണ്ടാം പാദ സെമി.
Adjust Story Font
16

