ഈ രണ്ട് ടീമുകളെ പരിശിലീപ്പിക്കേണ്ടി വന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ പോകുമെന്ന് ഗ്വാര്‍ഡിയോള
കോടികള്‍ ഒഴുകുന്ന ഫുട്‌ബോള്‍ ക്ലബ് മാര്‍ക്കറ്റില്‍ പണത്തേക്കാള്‍ വലിയ ചിലതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പരിശീലകരിലെ സൂപ്പര്‍സ്റ്റാറായ പെപ് ഗ്വാര്‍ഡിയോള

യൂറോപ്പിലെ ഈ രണ്ട് ക്ലബുകളെ പരിശീലിപ്പിക്കേണ്ടി വന്നാല്‍ താന്‍ ഫുട്‌ബോള്‍ പരിശീലകന്റെ ജോലി തന്നെ ഉപേക്ഷിക്കുമെന്ന് പെപ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും റയല്‍ മാഡ്രിഡിനേയുമാണ് എന്തൊക്കെ സംഭവിച്ചാലും താന്‍ പരിശീലിപ്പിക്കില്ലെന്ന് പെപ് നിലപാടെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗ്വാര്‍ഡിയോളയുടെ പ്രഖ്യാപനം.
മുന്‍ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോളം മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് പരിശീലിപ്പിക്കുന്നത്. ഭാവിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പെപ് സംശയമില്ലാതെ നിലപാട് വ്യക്തമാക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാനുള്ള വാഗ്ദാനം സ്വീകരിക്കുന്നതിനേക്കാള്‍ മാലദ്വീപിലേക്ക് പോകാനോ ഗോള്‍ഫ് കളിക്കാനോ ആണ് തനിക്കിഷ്ടമെന്നാണ് ഗ്വാര്‍ഡിയോള വ്യക്തമാക്കിയത്. സിറ്റിയെ പരിശീലിപ്പിച്ച ശേഷം ഒരിക്കലും യുണൈറ്റഡിനെ പരിശീലിപ്പിക്കാനാകില്ല. അതുപോലെ തന്നെയാണ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കില്ല എന്നതുമെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- ‘അഗ്യൂറോ പകരക്കാരനില്ലാത്ത കളിക്കാരന്‍’ പെപ്
അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും ഒഴിഞ്ഞപ്പോള്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ മുന്നില്‍ പെപ് ഗ്വാര്‍ഡിയോളയും ഉണ്ടായിരുന്നു. എന്നാല്‍, അപ്പോഴേക്കും പരിശീലകരിലെ സൂപ്പര്‍താരമായ പെപ് ഗ്വാര്‍ഡിയോള ജര്‍മ്മനിയിലെ ബയേണ്‍ മ്യൂണിച്ചുമായി കരാറിലെത്തിയിരുന്നു. ബാഴ്‌സലോണയില്‍ കളിച്ചു വളര്‍ന്ന് ബാഴ്‌സയുടെ പരിശീലകനായി മാറിയ പെപ് അവിടെ നിന്നാണ് ബയേണിലെത്തുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായതോടെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാനുള്ള സാധ്യത അവസാനിച്ചെന്നാണ് പെപ് വ്യക്തമാക്കുന്നത്.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷ്യറെ പ്രശംസിക്കാനും പെപ് മറന്നില്ല 'അദ്ദേഹം(സോള്‍ഷ്യര്‍) കരുതുന്ന രീതിയിലേക്ക് യുണൈറ്റഡിന്റെ കളി മാറുന്നുണ്ടെന്നാണ് തോന്നുന്നത്. വലിയ ക്ലബുകളെ പരിശീലിപ്പിക്കുക എളുപ്പമല്ല. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും അവര്‍ ചാമ്പ്യന്മാരാകുമെന്നാകും ആരാധകര്‍ കരുതുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുപാട് ബഹുമാനമുള്ള ക്ലബാണ്. എല്ലാ ക്ലബുകള്‍ക്കും സംഘര്‍ഷത്തിന്റെ കാലമുണ്ടാകും. അത് അവര്‍ മറികടക്കുകയും ചെയ്യും' പെപ് പറഞ്ഞു.
ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ആദ്യ പാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ 3-1ന് തോല്‍പിച്ചിരുന്നു. ആധികാരിക ജയം നേടിയെങ്കിലും യുണൈറ്റഡ് തിരിച്ചുവരാന്‍ സാധ്യത ഏറെയാണെന്നാണ് മത്സരശേഷം പരിശീലകരിലെ തന്ത്രശാലിയായ പെപ് ഗ്വാര്‍ഡിയോള സ്വന്തം ടീമിനെ ഓര്‍മ്മിപ്പിച്ചത്.
Adjust Story Font
16

