Quantcast

റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

MediaOne Logo

Web Desk

  • Published:

    9 Jan 2020 7:54 AM IST

റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍
X

വലന്‍സിയയെ തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

ये भी पà¥�ें- ‘റൊണാള്‍ഡോക്ക് കഴിഞ്ഞ ബാലണ്‍ ഡിഓര്‍ നഷ്ടമായതിന് പിന്നില്‍ റയല്‍ മാഡ്രിഡ്’

മലയാളികളടക്കം അറുപതിനായിരം പേര്‍ തിങ്ങി നിറഞ്ഞ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ റയലിന് കോര്‍ണര്‍ ലഭിച്ചു. ടോണി ക്രൂസിന്റെ കാലില്‍ നിന്നും മാരിവില്ലു പോലെ പന്ത് പോസ്റ്റിലേക്ക്. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ പാസിലൂടെ ലഭിച്ച പന്ത് നെഞ്ചില്‍ വാങ്ങിയ ഇസ്‌കോ റയലിന്റെ രണ്ടാം ഗോള്‍ നേടി. അറുപത്തയഞ്ചാം മിനിറ്റിലെ ലൂക്കാ മോഡ്രിച്ചിന്റെ ഗോളോടെ റയല്‍ കളിയില്‍ സമഗ്രാധിപത്യം നേടി.

അധികസമയത്ത് കളിയവസാനിക്കാനിക്കെയായിരുന്നു വലന്‍സിയയുടെ വൈകിയ മറുപടിയെത്തിയത്. പെനാള്‍ട്ടി ബോക്‌സില്‍ വെച്ച് ലഭിച്ച ഫൗളില്‍ വലന്‍സിയയുടെ ഡാനിയല്‍ പറേജോ ആശ്വാസ ഗോള്‍ നേടി. ഇന്ന് ജിദ്ദയില്‍ വെച്ച് തന്നെ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

TAGS :

Next Story