വിമര്‍ശകരെ നിശബ്ദരാക്കി ചെല്‍സിയും യുണൈറ്റഡും, ലിവര്‍പൂളിന് ജയം, ലെസ്റ്ററിന് തോല്‍വി
ടോട്ടന്നത്തിനെതിരായ ജയെേത്താ ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 16 പോയിന്റിന്റെ മുന്‍തൂക്കം നേടിയാണ് കിരീടത്തിലേക്ക് കുതിക്കുന്നത്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിമര്‍ശകരുടെ വായടപ്പിച്ച് ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഗംഭീര ജയം. ലിവര്‍പൂള്‍ ജയം തുടര്‍ന്നപ്പോള്‍ ലെസ്റ്റര്‍ സിറ്റി സൗത്താംപ്ടണോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി.
ലിവര്‍പൂളിനായി ഗോള്‍ നേടിയ ഫെര്മീനോബേണ്ലിയെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡാകട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ജയിക്കാനാകാത്തതിന്റെ നിരാശ നോര്‍വിച്ചിന്റെ വലയില്‍ നാല് ഗോളുകള്‍ നിറച്ച് തീര്‍ത്തു. ജോറിന്‍ഹോ(27'), ടാമി അബ്രഹാം(38'), ഹഡ്‌സണ്‍ ഓഡോയ്(49') എന്നിവരാണ് ചെല്‍സിയുടെ ഗോള്‍സ്‌കോറര്‍മാര്‍.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ(27',52' ) ഇരട്ടഗോളുകളും ആന്റണി മാര്‍ഷലിന്റേയും(54'), മാസണ്‍ ഗ്രീന്‍വുഡിന്റേയും(76') ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 4-0ത്തിന്റെ ഗംഭീര ജയമൊരുക്കിയത്.
സ്വന്തം തട്ടകത്തില്‍ 9-0ത്തിന് തങ്ങളെ അപമാനിച്ചതിന്റെ മറുപടി സൗത്താംപ്ടണ്‍ നല്‍കിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി 2-1ന് തോറ്റു. ലെസ്റ്ററിന്റെ ഹോംഗ്രൗണ്ടായ കിങ്‌സ്പാര്‍ക്കിലായിരുന്നു ആദ്യം ഗോള്‍ വഴങ്ങിയ ശേഷം സൗത്താംപ്ടണ്‍ 2-1ന് ജയിച്ചുകയറിയത്. തോറ്റെങ്കിലും 45 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ഇന്ന് രാത്രി നടക്കുന്ന കളിയില്‍ സമനിലയെങ്കിലും നേടിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ടാമതെത്താം.
ഇരുപതുകാരന്‍ ജാഫെറ്റ് തന്‍ഗാനയെ തുടക്കത്തിലേ ഇറക്കിയാണ് ടോട്ടന്നം പരിശീലകന്‍ മൗറീനോ ഞെട്ടിച്ചത്. പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ തന്‍ഗാന ഫിര്‍മിനോയുടെ ഗോളെന്നുറപ്പിച്ച ഒരു അവസരം തട്ടിക്കളഞ്ഞ് രക്ഷകനാവുകയും ചെയ്തു. എന്നാല്‍ ഫിര്‍മിനോ തന്നെ ഗോള്‍ നേടി ലിവര്‍പൂളിന്റെ ജയപരമ്പര തുടര്‍ന്നു.
പ്രീമിയര്‍ ലീഗിലെ 21 മത്സരങ്ങളില്‍ 20ഉം ലിവര്‍പൂള്‍ ജയിച്ചു. യൂറോപിലെ ആദ്യ അഞ്ച് ഫുട്‌ബോള്‍ ലീഗുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും ലിവര്‍പൂളിനാണ്. രണ്ടാം സ്ഥാനക്കാരേക്കാള്‍ 16 പോയിന്റിന്റെ മുന്‍തൂക്കമാണ് ക്ലോപ്പിന്റെ സംഘത്തിനുള്ളത്.
പ്രീമിയര്‍ ലീഗിലെ മറ്റു മത്സരഫലങ്ങള്‍: എവര്‍ട്ടണ്‍(1-0) ബ്രിംങ്ടണ്‍, വോള്‍വ്‌സ്(1-1) ന്യൂകാസില്‍, ഷെഫീല്‍ഡ് യുണൈറ്റഡ്(1-0) വെസ്റ്റ് ഹാം
Adjust Story Font
16

